Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
എം.സി.പി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നികുതി കുടിശ്ശികയ്ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കാനുള്ള നീക്കം തടഞ്ഞു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

എം.സി.പി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നികുതി കുടിശ്ശികയ്ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കാനുള്ള നീക്കം തടഞ്ഞു

By on December 17, 2017

ഇരിങ്ങാലക്കുട: എം.സി.പി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നികുതി കുടിശ്ശികയ്ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കിക്കൊടുക്കാനുള്ള നഗരസഭ നികുതി അപ്പീല്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രതിപക്ഷാംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവെച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍.

12-ന് ചേരാനിരുന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തൊട്ടടുത്ത ദിവസത്തേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ 12-ന് നിശ്ചയിച്ചിരുന്ന യോഗത്തിലെ അജന്‍ഡയില്‍ ഇല്ലാതിരുന്ന വിഷയം 13-ലെ അജന്‍ഡയില്‍ വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷാംഗങ്ങളായ ഷീബ ശശിധരന്‍, ബിന്ദു ശുദ്ധോധനന്‍, ബി.ജെ.പി. കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ എന്നിവര്‍ ചോദ്യംചെയ്തു.

എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) അംഗം യു.ഡി.എഫ്. പക്ഷത്തായിരുന്നു. നികുതി കുടിശ്ശികയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കാന്‍ അപ്പീല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാവുന്നതാണെന്ന നിലപാടിലായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍.

ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഭൂരിപക്ഷം യു.ഡി.എഫിനായതിനാല്‍ ഇതിന് അംഗീകാരം നേടിയെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായ എതിര്‍പ്പുമായി വന്നു. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന്റെ നോട്ടീസ് എല്ലാ അംഗങ്ങള്‍ക്കും മുന്‍കൂട്ടി നല്‍കിയിരുന്നില്ലെന്നും ഫോണ്‍ ചെയ്താണ് പലരെയും അറിയിച്ചതെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് ഈ അജന്‍ഡ പിന്നീട് ഉള്‍പ്പെടുത്താമെന്നു പറഞ്ഞ് വൈസ് ചെയര്‍പേഴ്‌സണ്‍ തീരുമാനം പിന്‍വലിച്ചു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *