Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
സംസാരിക്കാത്തവരുടെ ഹ്രസ്വചിത്രങ്ങള്‍ക്ക് ദീര്‍ഘനേട്ടം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

സംസാരിക്കാത്തവരുടെ ഹ്രസ്വചിത്രങ്ങള്‍ക്ക് ദീര്‍ഘനേട്ടം

By on December 19, 2017

ഇരിങ്ങാലക്കുട : സംസാരശേഷിയില്ലാത്തവരുടെ സൗഹൃദക്കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസ്വചിത്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം. കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര ബധിര ചലച്ചിത്രോത്സവത്തിലാണ് അംഗീകാരം ലഭിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ മിജോ ജോസിന്റെ നേതൃത്വത്തില്‍ അഫ്‌സല്‍ യൂസഫ്, ജെസ്റ്റിന്‍ ജെയിംസ്, ബിബിന്‍ വില്‍സണ്‍, സ്മൃതി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഹ്രസ്വചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

സംഘത്തില്‍ മിജോയ്ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും സംസാരശേഷിയുള്ളത്. ഇവര്‍ നിര്‍മിച്ച മൂന്നുചിത്രങ്ങളാണ് ഫെസ്റ്റുവലില്‍ പ്രദര്‍ശിപ്പിച്ചത്. ഒരു മിനിറ്റ് വിഭാഗത്തില്‍ ‘ഫോര്‍ഗോട്ട് വാലറ്റ് ‘എന്ന ചിത്രത്തിന് രണ്ടാംസ്ഥാനവും പതിനഞ്ച് മിനിറ്റ് വിഭാഗത്തില്‍ ‘ഹാപ്പി ബര്‍ത്ത്‌ഡേ’ ക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. മിജോയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.

കഴിഞ്ഞവര്‍ഷം ബെംഗളൂരുവില്‍ നടന്ന ഡെഫ് ഫിലിംഫെസ്റ്റിവലില്‍ ഒരുമിനിറ്റ്, അഞ്ചുമിനിറ്റ് വിഭാഗത്തില്‍ ഒന്നാംസ്ഥാനവും 15 മിനിറ്റ് വിഭാഗത്തില്‍ രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു. 2015-ല്‍ കോയമ്പത്തൂരില്‍ നടന്ന ഡെഫ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച എഡിറ്ററായി തിരഞ്ഞെടുത്തതും മിജോയെയാണ്.

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *