Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഓട്ടോണമസ് കോളേജുകള്‍ സര്‍വ്വകലാശാലകളേക്കാള്‍ മികവ് നേടണം-വൈസ്ചാന്‍സിലര്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഓട്ടോണമസ് കോളേജുകള്‍ സര്‍വ്വകലാശാലകളേക്കാള്‍ മികവ് നേടണം-വൈസ്ചാന്‍സിലര്‍

By on December 21, 2017

ഇരിങ്ങാലക്കുട:സര്‍വ്വകലാശാലകളുടെ പരിമിതികളെ മറികടന്ന് ഉന്നത വിദ്യഭ്യാസ രംഗത്ത്‌ മെച്ചപ്പെട്ട സിലബസും പഠന നിലവാരവും ഉറപ്പ് വരുത്തുവാന്‍ ഓട്ടോണമസ് കോളേജുകള്‍ യത്നിക്കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.മുഹമ്മദ് ബഷീര്‍ ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജില്‍ പ്രഥമ ബിരുദദാന സമ്മേളനത്തില്‍  ഔദ്യോഗിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍വ്വകലാശാലകളുടെ മേല്‍നോട്ടത്തിന്‍ കീഴില്‍ സിലബസിന്റെ അഞ്ചിലൊന്ന് വരെ പരിഷ്കരിക്കാന്‍ ഓട്ടോണമസ് കോളേജുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന അനുമതി യഥാവിധി  ഉപയോഗപ്പെടുത്തുന്ന കോളേജുകള്‍ കേരളത്തില്‍ വിരളമാണ്. മിക്കവയും സര്‍വ്വകലാശാലയുടെ സിലബസ് അന്ധമായി പിന്തുടരുക മാത്രമാണ് ചെയ്യുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കമ്പോള സംസ്കാരത്തിന്‍റെ ഏകകങ്ങള്‍ വച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന രീതി ഗുണകരമല്ല. വിദ്യാഭ്യാസത്തെ ഒരു ഉല്‍പ്പന്നമായി പരിഗണിച്ച് അത് വാങ്ങല്‍ ശേഷിയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് രാജ്യ പുരോഗതിക്ക് ഒട്ടും ഗുണകരമല്ല. കഴിക്കുന്ന അന്നവും കുടിക്കുന്ന ജലവും ശ്വസിക്കുന്ന വായുവും മലിനപ്പെട്ടിരിക്കുന്നു. എങ്കിലും ഉന്നത വിദ്യാഭ്യാസം നേടിയവര്‍ സമകാലിക സമൂഹത്തിന്‍റെ ലാഭ കൊതിയുമായി അനുരഞ്ജനപ്പെടരുതെന്ന് വൈസ്ചാന്‍സിലര്‍ ഓര്‍മ്മിപ്പിച്ചു.

സി.എം.ഐ.സഭയുടെ പ്രോവിന്ഷ്യാള്‍ റവ.ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ കണ്ട്രോളര്‍ ഡോ.വി.വി.ജോര്‍ജുകുട്ടി മികച്ച വിജയം നേടിയവര്‍ക്ക് സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു. പ്രിന്സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.മാത്യു പോള്‍ ഊക്കെന്‍, മാനേജര്‍ ഫാ.ജേക്കബ്‌ ഞെരിഞ്ഞാമ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി ആന്റോ, ഫാ.ജോയ് പീനിക്കപറമ്പില്‍,ഫാ.ഡോ.ജോളി ആന്‍ഡ്രൂസ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ.സി.ഓ.ജോഷി,മുന്‍ സെനറ്റ് അംഗവും പി.ആര്‍.ഓ.യുമായ പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്‌, യുണിയന്‍ ചെയര്‍മാന്‍ വിനയ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. 14 പി.ജി. ഡിപ്പാര്‍ട്ട്മെന്റുകളിലെ 183 വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *