Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
250ല്‍ തുടങ്ങി 2400 വരെ നീളുന്ന ഇരിങ്ങാലക്കുടയിലെ കേക്കുകളുടെ ലോകം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

250ല്‍ തുടങ്ങി 2400 വരെ നീളുന്ന ഇരിങ്ങാലക്കുടയിലെ കേക്കുകളുടെ ലോകം

By on December 24, 2017

ഇരിങ്ങാലക്കുട : രക്ഷകന്റെ തിരുപ്പിറവിക്കൊപ്പം രുചി ലോകം കീഴടക്കാന്‍ കേക്ക് വിപണിയും ഒരുങ്ങി. ഇനി വര്‍ണ കേക്കുകളുടെ ക്രിസ്മസ് കാലം. പല നിറത്തിലും രൂപത്തിലും അലങ്കാരങ്ങളുടെയും ആഡംബരങ്ങളുടെയും പ്രഭയുമായി നിങ്ങളുടെ മനം കവരാന്‍ കേക്കുകളുടെ മായിക പ്രപഞ്ചം നഗരത്തിലെ ബേക്കറികളുടെ കണ്ണാടി കൂടാരങ്ങളില്‍ നിരന്ന് കഴിഞ്ഞു.

റെഡ് വെല്‍വറ്റ്,ഒപ്പറ,മാര്‍ക്കീ,ട്രീസ മൈസൂര്‍,ബ്ലാക്ക്‌ ഫോറെസ്റ്റ്,വൈറ്റ് ഫോറെസ്റ്റ്,ചോക്ലേറ്റ് ഫ്രൂട്ട്,പൈനാപ്പിള്‍ ഹണി,സ്പെഷ്യല്‍ ബാസ്കെറ്റ്‌….

ഹാര്‍ഡ് കേക്കുകളും,സോഫ്റ്റ്‌ കേക്കുകളും,പ്ലം കേക്കുകളും കൈയടക്കിയിരിക്കുന്ന വിപണിയുടെ മനസ് ഇന്ന് ഫ്രഷ്‌ ക്രീം കേക്കുകളിലേക്ക് മാറിയിരിക്കുന്നു. ഫ്രഷ്‌ ക്രീം എന്ന് പേര് സൂചിപ്പിക്കും പോലെ ഓരോ ഡിസൈനും വിപണി മൂല്യം ഒരുക്കാന്‍ നല്‍കിയിരിക്കുന്ന പേരുകളാണ് നമ്മള്‍ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പല പേരുകള്‍ക്കും നിര്‍മ്മാണ രംഗത്തെ പ്രത്യേകതകളാണ് അടിസ്ഥാനമെന്നും കേക്ക് നിര്‍മ്മാതാക്കള്‍ പറയുന്നു.

ചതുര കേക്കുകളുടെ കാലം അസ്തമിച്ചതോടെ കേക്ക് വിപണി ശരിക്കും കലാകാരന്മാരുടെ കരവിരുതിന് ഒരു മുഖ്യ ഘടകമായിരിക്കുകയാണ്. ആര്‍ട്ടിസ്റ്റുകളുടെയും കേക്ക് ഡിസൈനര്‍മാരുടെയും വന്‍ നിര തന്നെ ഈ വര്‍ഷം കേക്ക് ഡിസൈനിംഗിന് പിന്നിലുണ്ട്. ജെല്‍ സ്പഞ്ച്,സോഫ്റ്റ്‌ സ്പഞ്ച് തുടങ്ങിയ അടിസ്ഥാന ബേസുകളില്‍ ഫ്ലേവറുകളും,മില്‍ക്ക് മെയ്ടും, ഫില്ലെറുകളും ഉപയോഗിച്ചുള്ള കരവിരുതിനാണ് ഓരോ ഡിസൈനിനും പിന്നില്‍. ചോക്ലേറ്റ് പില്ലറുകളും മറ്റു ഡിസൈനുകളും അലങ്കാരങ്ങള്‍ക്ക് നിറക്കൂട്ട് നല്‍കുന്നു. ബ്ലാക്ക് ബെറി, കിവി, ബട്ടര്‍ സ്കോച്, പൈനാപ്പിള്‍, മാന്ഗോ, ഓറഞ്ച്, സ്ട്രോബെറി, കോഫി, ഈന്തപ്പഴം, ക്യാരറ്റ്, നെയ്യ്, പിസ്ത, തുടങ്ങിയ ഫ്ലേവറുകളും കേക്കിന് അഴകും നിറവും രുചിയും നല്‍കാന്‍ ഉപയോഗിക്കുന്നു.

മികച്ച ബ്രാന്‍ഡ്‌ കേക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. കിലോക്ക് 250 രൂപ മുതല്‍ 2400 രൂപ വരെ വിലയുള്ള കേക്കുകളാണ് ഇപ്പോള്‍ വിപണിയുടെ ആകര്‍ഷണീയത. റെഡ് വെല്‍വറ്റ് കേക്കിന് 700 രൂപ പ്രിയ,ചാള്‍സ് എന്നിവിടങ്ങളില്‍ വില വരുമ്പോള്‍ സുപ്രീം പോലുള്ള ബേക്കറികളില്‍ ഒപ്പറ കേക്കുകള്‍ക്ക് 1200 രൂപയാണ് വില. ചുക്കീസ്,ചോക്ലേറ്റ്,പിസ്ത എന്നീ രുചികളില്‍ ലഭിക്കുന്ന ക്രിസ്മസ് സ്പെഷ്യലുകള്‍ക്ക് 1400 രൂപയോളം വില വരുമ്പോള്‍ നവ്യ ബേക്കറിയിലെ സ്പെഷ്യല്‍ കേക്കായ പിസ്ത കേക്കുകള്‍ക്ക് 1400 മുതല്‍ 2200 രൂപ വരെയാണ്.

ബേക്കറി വിഭവങ്ങളില്‍ വൈവിധ്യവല്‍ക്കരണത്തിന്റെ കൊടുമുടിയാണിന്ന് കേക്ക് വിപണി. ഉത്സവ സീസണില്‍ ഒരുക്കുന്ന ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന വിപണി മൂല്യം തന്നെയാണ് വൈവിധ്യവല്‍ക്കരണത്തിന്റെ കാതല്‍. കഴിഞ്ഞ വര്‍ഷത്തെ അപേഷിച്ച് ക്രിസ്മസ് സീസണില്‍ കേക്കിന്റെ വിലയില്‍ ഏകദേശം 30 ശതമാനത്തിനടുത്ത് വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മൈദ,ചോക്ലേറ്റ്,ഫ്ലേവര്‍,മില്‍ക്ക് മെയ്ഡ്,ഫില്ലെര്‍സ്,എന്നിവയുടെ വിലയിലുണ്ടായ വര്‍ദ്ധനവും ജി എസ് ട്ടി യും കേക്കിന്റെ വില ഉയര്‍ത്തിയെന്ന് വ്യാപാരികള്‍ പറയുന്നു.

ഓരോ സീസണിലും രൂപവും രുചിക്കൂട്ടും മാറിയെടുക്കുന്ന കേക്കുകളിലാണ് ഉപഭോക്താക്കളുടെ കണ്ണ്. രുചിക്കൊപ്പം നിറവും അലങ്കാരങ്ങളും ഇഷ്ടപ്പെടുന്ന ആഘോഷ മനസുകളുണ്ടെങ്കിലും അധികം പേരും കേക്കുകളുടെ ഗുണ നിലവാരമാണ് പ്രധാനമായും ഇഷ്ടപെടുന്നതെന്ന് സുപ്രീം ബേക്കറിയുടെ മാനേജരായ ജോര്‍ജ് പറയുന്നു. അതിനാല്‍ തന്നെ കേക്ക് നിര്‍മാണ രംഗത്ത് പുത്തന്‍ പരീക്ഷണങ്ങളും മത്സരങ്ങളുമെല്ലാം ഗുണ നിലവാരത്തെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

ഇരിങ്ങാലക്കുടയിലെ കേക്കുകള്‍

ക്രിസ്തുമസ് ആഘോഷത്തെ വരവേല്‍ക്കാനായി നാടൊരുങ്ങുമ്പോള്‍ ഇരിങ്ങാലക്കുടയിലെ പ്രധാന ബേക്കറികളില്‍ ഒരുക്കിയിരിക്കുന്ന ഈ വര്‍ഷത്തെ സ്പെഷ്യല്‍ കേക്കുകളിലൂടെ ഒരു രുചി കാഴ്ച്ച കൂടുതൽ വാർത്തകൾക്കും, വീഡിയോസിനുംwww.IrinjalakudaOnLine.comപ്രതിബദ്ധത ജനങ്ങളോട് മാത്രം..

Posted by Irinjalakuda online on Saturday, December 23, 2017

 

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *