Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഒന്നരപതിറ്റാണ്ടിനു ശേഷം ശ്രീരാമപട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഒന്നരപതിറ്റാണ്ടിനു ശേഷം ശ്രീരാമപട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കം

By on December 28, 2017

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമപട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി. ബുധനാഴ്ച രാത്രി അമ്മന്നൂര്‍ മാധവ് ചാക്യാര്‍ അഭിഷേകാങ്കം ഒന്നാംദിവസത്തില്‍ ശ്രീരാമന്റെ പുറപ്പാട് അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30-ന് ശ്രീരാമന്റെ നിര്‍വഹണം നടക്കും. അമ്മന്നൂര്‍ രജനീഷ്ചാക്യാരാണ് നിര്‍വഹണം നടത്തുക.

നിര്‍വഹണത്തിന്റെ സാങ്കേതികരൂപങ്ങളായ അനുക്രമം, സംക്ഷേപം, ശ്ലോകാര്‍ത്ഥാവതരണം എന്നീ രൂപങ്ങളില്‍ക്കൂടിയാണ് അഭിനയം നടത്തുക. രാവണനൊഴികെ ബാക്കിയെല്ലാവരും യുദ്ധത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് മണ്ഡോദരിയോട് അഭിപ്രായം ചോദിക്കുന്നു. ശ്രീരാമനോടുള്ള യുദ്ധമാണ് ശ്രേയസ്‌കരമെന്ന് നിര്‍ദേശം കിട്ടിയതോടെ രാവണന്‍ രണ്ടാമതും യുദ്ധത്തിന് പോകുന്ന രംഗമാണ് അഭിനയിച്ചുകാണിക്കുക.

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *