Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
എച്ച്.ഡി.പി. സ്കൂളില്‍ നക്ഷത്രവനം പദ്ധതിക്ക് ആരംഭംകുറിച്ചു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

എച്ച്.ഡി.പി. സ്കൂളില്‍ നക്ഷത്രവനം പദ്ധതിക്ക് ആരംഭംകുറിച്ചു

By on December 28, 2017

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ നക്ഷത്രവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവുമായ സുരേഷ് മുരിങ്ങൂര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പടിയൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.കണ്ണന്‍ സര്‍പ്പ ഗന്ധി തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

നക്ഷത്ര വനം എന്നതുകൊണ്ട് ഉദേശിക്കുന്നത് ഒരിക്കലും ഒരു നാളുകാര്‍ക്കുള്ളതല്ലെന്നും മനുഷ്യകുലത്തിനായി മുഴുവനായും ഉള്ളതാണെന്നും വിശ്വാസത്തിന്റെ ചിരടുകളില്‍ ബന്ധിപ്പിക്കപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ ആളുകളിലേക്ക്‌ ഇത് എത്തുകയുമുള്ളു എന്നുമുള്ള പൂര്‍വികരുടെ ഒരു കൗശലമായിരുന്നു ഈ നക്ഷത്രവനം എന്നുള്ള കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ ബിനോയ്‌ കൊലന്ത്ര, സ്കൂള്‍ എച്.എം സുരേഷ് പനങ്ങാട്, സ്കൂള്‍  എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ കവിത, ശരത് പോത്താനി എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ എന്‍ എസ് എസ് ന്റെ നേതൃത്വത്തില്‍ 27 ഓളം നാളുകളിലുള്ള മരങ്ങള്‍ വച്ചുപിടിപ്പിച്ചു.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *