Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
നഗരത്തില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കുക എപ്പോള്‍ വേണമെങ്കിലും കുരുക്കുവിഴാം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

നഗരത്തില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കുക എപ്പോള്‍ വേണമെങ്കിലും കുരുക്കുവിഴാം

By on December 29, 2017

ഇരിങ്ങാലക്കുട : നിങ്ങളൊരു ഇരുചക്ര വാഹനക്കാരനോ കാല്‍നടയാത്രക്കാരനോ ആണെങ്കില്‍ ഏതു നിമിഷവും കഴുത്തിലോ കാലിലോ വീഴാന്‍ പാകത്തിനായിട്ടുള്ള കുരുക്കുകളാണ് ഈ നഗരത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. മാപ്രാണം സ്വദേശി കൃഷ്ണ പ്രസാദ് കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസിനായി വെളുപ്പിന് ഠാണാവില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നടന്ന് നീങ്ങുമ്പോള്‍ അത്തരമൊരു കുരുക്ക് പ്രതീക്ഷിച്ചിരുന്നില്ല.

ഠാണാവിലെ മാവേലി സ്റ്റോറിനോട്‌ ചേര്‍ന്നുള്ള നടപ്പാതയിലൂടെ നടന്ന് നീങ്ങുമ്പോള്‍ വഴിക്ക് കുറുകെ താഴെക്ക് വീണുകിടന്നിരുന്ന കേബിള്‍ വയര്‍ അദേഹത്തിന്റെ ബാഗില്‍ കുരുങ്ങി വീഴുകയുണ്ടായി. കൃത്യമായി കത്താത്ത തെരുവ് വിളക്കും വഴിയില്‍ വീണു കിടന്നിരുന്ന കേബിള്‍ വയറിനെ കാണാനായി അദേഹത്തെ സഹായിച്ചില്ല.

ഇത് ഒറ്റപ്പെട്ട അപകടമാണെന്ന് കരുതരുത്. നഗര കേന്ദ്രത്തില്‍ തന്നെ ഇപ്പോള്‍ റോഡ്‌ പണിക്ക് ശേഷം വന്ന് കിടക്കുന്ന വയറുകളും പോസ്റ്റുകളില്‍ നിന്ന് തൂങ്ങി കിടക്കുന്ന ധാരാളം വയറുകളും ഇരുചക്ര വാഹനക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ തന്നെ ഭീക്ഷണി ആവുകയാണ്. ഇത് പലപ്പോഴും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുണ്ടെങ്കിലും അതൊന്നും ഗൗനിക്കുന്ന മട്ടില്ല. ഇരിങ്ങാലക്കുട നഗരത്തിലൂടെ സഞ്ചരിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും. തലങ്ങും വിലങ്ങും വലിച്ച കേബിളുകള്‍ പോസ്റ്റ്‌ നാട്ടിയും ഉള്ള പോസ്റ്റുകളില്‍ വലിച്ച് കെട്ടിയും എവിടെനിന്നോ എങ്ങോട്ടെന്നോ നിശ്ചയമില്ലാതെ കേബിള്‍ കുരുക്കുകളും. ഇപ്പോള്‍ ഠാണാവ് – ബസ്റ്റാന്റ് കോണ്ക്രീറ്റിന് ശേഷം തലക്ക് മീതെ മാത്രമല്ല കാലുകളിലും കുരുക്ക് വീഴുന്ന അവസ്ഥയാണ്. യാത്രക്കാര്‍ക്ക് അപകടമുണ്ടാകുമ്പോഴും വയറു മുറിഞ്ഞ് കിടന്നാലും ഇതിന് ഉടയോരില്ല. കേബിള്‍ ടി വി കമ്പനികളുടെ കേബിളുകളും ടെലി കോം കമ്പനികളുടെതും വൈദ്യുതി കേബിളുകളും എല്ലാം തന്നെ ഇതിലുണ്ട്. പല സ്ഥലങ്ങളിലും ഇതൊന്നുമല്ലാതെയുള്ള പല കേബിളുകളും പോയിരിക്കുന്നത് കാണാം. ഇതില്‍ പലതും നിയമ വിധേയമായി സ്ഥാപിച്ചവയുമുണ്ട് അല്ലാത്തവയുമുണ്ട്.

നഗരത്തിന്റെ മുഖം വികൃതമാക്കുന്നതില്‍ മുന്നിലാണ് തലങ്ങും വിലങ്ങും വലിക്കുന്ന ഇതുപോലെയുള്ള കേബിളുകള്‍. കേരളത്തിലെ പല മുന്‍സിപ്പാലിറ്റി കോര്‍പറേഷനുകളും ഭൂമിക്കടിയിലൂടെ മാത്രം കേബിളിടാന്‍ അനുമതി നല്‍കുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ അതറിഞ്ഞ മട്ടില്ല. ഭാരിച്ച ചിലവുകളാണ് കമ്പനികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. പ്രധാന റോഡുകളില്‍ തോരണം പോലെ കേബിളുകള്‍ ഞാണ്ട് കിടക്കുന്നു. പല ഇലക്ട്രിക് പോസ്റ്റുകളും മറിയാതെ നില്‍ക്കുന്നത് ഇരുവശത്തേക്കും വലിച്ച ഈ കേബിളുകളുടെ ബലം കൊണ്ട് കൂടിയാണ്. എന്നാല്‍ ഇലക്ട്രിക് ലൈനില്‍ പണിയെടുക്കുന്ന കെ എസ് ഇ ബി ജീവനക്കാര്‍ക്ക് ഈ കേബിള്‍ കുരുക്ക് ചില്ലറ പോല്ലാപ്പൊന്നുമല്ല ഉണ്ടാക്കുന്നത്‌. കേബിള്‍ വകഞ്ഞ് മാറ്റി പോസ്റ്റിന്റെ ഉയരത്തിലേക്ക് കയറാനാവുന്നില്ല. കാല്‍ മാത്രമല്ല അത് ചിലപ്പോള്‍ കഴുത്തും കുരുങ്ങും. പ്രധാന റോഡുകളില്‍ നിന്നും ഇട റോഡിലേക്ക് വലിച്ചിരിക്കുന്ന കേബിളുകളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇത്തരം ക്രോസിംഗ് പലപ്പോഴും റോഡിന് കുറുകെ ആയിരിക്കും. കേബിള്‍ വലിക്കുന്ന പോസ്റ്റ്‌ എന്തെങ്കിലും കാരണവശാല്‍ ചെരിഞ്ഞാല്‍ കഴുത്തിന് പാകത്തിന് ചാഞ്ഞ് കിടക്കും. പിന്നെ സംഭവിക്കുന്നതെന്താണെന്ന് പറയേണ്ട കാര്യമില്ലല്ലോ.

കേബിള്‍ വലിച്ച് ഈ നഗരം വൃത്തികേടാക്കേണ്ട ഒരു കാര്യവുമില്ല. റോഡുകള്‍ക്ക് രണ്ട് വശത്ത് കൂടെയും കേബിളുകള്‍ക്ക് മാത്രമായി ഒരു പ്രത്യേക അറ നിര്‍മ്മിച്ച് നഗര മേലാപ്പിലുള്ള ഈ വൃത്തികേട് മാറ്റം. വൈദ്യുതി കണക്ഷന്‍ പോലും ഭൂമിക്കടിയിലൂടെ കേബിള്‍ ഇട്ടു നല്‍കാം.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *