Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
നിര്‍വഹണം പൂര്‍ത്തിയാക്കി ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടം ഇന്ന് ആരംഭിക്കും - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

നിര്‍വഹണം പൂര്‍ത്തിയാക്കി ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടം ഇന്ന് ആരംഭിക്കും

By on December 30, 2017

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ നടന്നുവരുന്ന ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തില്‍ ശനിയാഴ്ച ശ്രീരാമന്റെ നിര്‍വഹണം അവസാനിച്ച് കൂടിയാട്ടം ആരംഭിക്കും. വണ്ടിന്റെ രൂപത്തില്‍ ശ്രീരാമന്റെ അടുത്ത് വന്ന് രാവണന്റെ ഉദരത്തിലിരിക്കുന്ന അമൃതകലശത്തെ ശോഷിപ്പിക്കാന്‍ അഗസ്ത്യന്‍ പറയുന്നു. ഈ ഉപദേശപ്രകാരം ശ്രീരാമന്‍ പ്രവര്‍ത്തിച്ച് രാവണവധം നടത്തുന്ന ഭാഗത്താണ് ശനിയാഴ്ച അഭിനയം തുടങ്ങുക.

വൈകീട്ട് 6.30-നാണ് അവതരണം. ശ്രീരാമനായി രജനീഷ് ചാക്യാരും ലക്ഷ്മണനും ആശ്ചര്യ ലക്ഷ്മണനുമായി മാധവ് ചാക്യാരും വിഭീഷണനായി മാര്‍ഗി രാമചാക്യാരും ഹനുമാനായി അമ്മന്നൂര്‍ രാജന്‍ ചാക്യാരും വേഷമിടും.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *