Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പുതുവത്സര സമ്മാനമായി ബൈപ്പാസ്‌ റോഡ്‌ തുറന്ന് കൊടുത്തു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പുതുവത്സര സമ്മാനമായി ബൈപ്പാസ്‌ റോഡ്‌ തുറന്ന് കൊടുത്തു

By on January 1, 2018

ഇരിങ്ങാലക്കുട: ഏറെ നാളുകളായി മുടങ്ങി കിടന്നിരുന്ന ബൈപ്പാസ് റോഡ്‌ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പതിവിലു വിത്യസ്ഥമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം ആല്‍ത്തറയില്‍ നിന്നും ആഘോഷ പ്രകടനങ്ങള്‍ ആരംഭിച്ച് ബൈപ്പാസ് റോഡിലെത്തി. ജനകീയമായി സിസ്റ്റര്‍  റോസ് ആന്റോ,നമ്മുടെ ഇരിങ്ങാലക്കുട,പ്രിയദര്‍ശിനി കലാവേദി മറ്റു ഇരുപതോളം സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങളെ സാക്ഷിയാക്കി റോഡ്‌ തുറന്ന് കൊടുത്തു. അതിനെ തുടര്‍ന്ന് ആഹ്ലാദ പ്രകടനവും സമര സമിതിയുടെ നേതൃത്വത്തില്‍ നടന്നു.

തുടര്‍ന്ന് ഇന്ന് രാവിലെ നഗരസഭയുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ ഔദ്യോഗികമായിട്ടുള്ള ഉദ്ഘാടനവും വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള പാത തുറന്ന് കൊടുക്കുകയും ചെയ്തു. ഇത് ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണെന്നും അവര്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി.വര്‍ഗീസ്‌, എം.ആര്‍.ഷാജു, അബ്ദുള്‍ ബഷീര്‍ മറ്റു വാര്‍ഡ്‌ കൗണ്‍സിലേഴ്സടക്കം  പല പ്രമുഖരും പങ്കെടുത്തു.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *