Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഭക്തി നിര്‍ഭരമായി ശ്രീരാമപട്ടാഭിഷേകം കൂടിയാട്ടം സമാപിച്ചു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഭക്തി നിര്‍ഭരമായി ശ്രീരാമപട്ടാഭിഷേകം കൂടിയാട്ടം സമാപിച്ചു

By on January 1, 2018

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ നടന്നുവന്ന ശ്രീരാമപട്ടാഭിഷേകം കൂടിയാട്ടം സമാപിച്ചു . ഭാസനാടകം അഭിഷേകാങ്കത്തിലെ ശ്രീരാമപട്ടാഭിഷേകമാണ് ഞായറാഴ്ച വൈകിട്ട് അരങ്ങേറിയത്. അഗ്നിപ്രവേശം കഴിഞ്ഞ സീതയ്ക്ക് ആപത്തൊന്നും സംഭവിക്കാത്തതുകണ്ട് സന്തുഷ്ടരാകുന്ന ഹനുമാനും ലക്ഷ്മണനും പുളകം കൊള്ളുന്നതോടെയാണ് കൂടിയാട്ടം ആരംഭിച്ചത്. അഗ്നിസീതയെ രാമന്റെ അടുത്തെത്തിക്കുമ്പോള്‍ ദേവന്മാര്‍ സ്തുതിഗീതം പാടുന്നു. തുടര്‍ന്ന് അഗ്നിയുടെ സാന്നിധ്യത്തില്‍ ശ്രീരാമന്റെയും സീതയുടെയും പട്ടാഭിഷേകം നടക്കുന്നു.

സംവിധാനം നിര്‍വഹിച്ച അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, മാര്‍ഗ്ഗി രാമച്ചാക്യാര്‍, രജനീഷ്ചാക്യാര്‍, രവികുമാര്‍ ചാക്യാര്‍, അപര്‍ണനങ്ങ്യാര്‍, രാജന്‍ചാക്യാര്‍, മാധവ് ചാക്യാര്‍ എന്നിവര്‍ വേഷമിടും. ശനിയാഴ്ചയാണ് ശ്രീരാമന്റെ നിര്‍വഹണം അവസാനിച്ച് കൂടിയാട്ടം ആരംഭിച്ചത്. ശ്രീരാമനായി രജനീഷ്ചാക്യാരും ലക്ഷ്മണനും ആശ്ചര്യലക്ഷ്മണനുമായി മാധവ്ചാക്യാരും വിഭീഷണനായി മാര്‍ഗ്ഗി രാമച്ചാക്യാരും ഹനുമാനായി അമ്മന്നൂര്‍ രാജന്‍ചാക്യാരും വേഷമിട്ടു.

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *