Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പലതുള്ളി ചേരുമ്പോള്‍ ഒരുങ്ങുന്നത് ഒരു സ്വപ്നഭവനം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പലതുള്ളി ചേരുമ്പോള്‍ ഒരുങ്ങുന്നത് ഒരു സ്വപ്നഭവനം

By on January 2, 2018

ഇരിങ്ങാലക്കുട:ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ കൊണ്ടാടുന്ന അവസരത്തില്‍ ഒരു നിര്‍ധന കുടുംബത്തിന് തല ചായ്ക്കാനുള്ള ഒരു കൂടൊരുക്കാനായ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ ഇരിങ്ങാലക്കുട എന്ന ഫേസ്ബുക്ക്‌ കൂട്ടായ്മ.

KL 45 ഇരിങ്ങാലക്കുട ഫെസ്റ്റിന്റെ ഭാഗമായി ഒരു നിര്‍ധന കുടുംബത്തിനായി വീട് പണിതു നല്‍കുമെന്നുള്ള വാഗ്ദാനം സംഘാടകര്‍ പറഞ്ഞിരുന്നുവെങ്കിലും സാമ്പത്തികമായി അത് കണ്ടെത്താന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ നമ്മുടെ ഇരിങ്ങാലക്കുട എന്ന നാല്‍പ്പത്തഞ്ചായിരത്തില്‍പരം അംഗങ്ങള്‍ ഉള്ള ഫേസ്ബുക്ക്‌ കൂട്ടായ്മ വഴി ഒരാള്‍ ആയിരം രൂപ എന്ന നിരക്കില്‍ മുന്നൂറോളം പേരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുകയാണ് സംഘടനയിലെ ഭാരവാഹികള്‍. തൊണ്ണൂറ്റിമൂന്നോളം അംഗങ്ങള്‍ ഇതിനോടകം തന്നെ സഹകരിച്ച് കഴിഞ്ഞു. ഇനി ബാക്കി വേണ്ട തുകക്കായ് ക്യാംപെയിനിലൂടെ തന്നെ കാത്തിരിക്കുകയാണ് സംഘാടകര്‍.

നമ്മള്‍ ആഘോഷങ്ങളിലൂടെ അനാവശ്യമായി ചിലവാക്കി കളയുന്ന പതിനായിരങ്ങളില്‍ നിന്നും തുച്ഛമായിട്ടുള്ള ഒരു തുക ഇതിലേക്ക് നല്‍കുമ്പോള്‍ ലഭിക്കുന്നത് ഒരു കുടുംബത്തിനായി തലചായ്ച്ചുറങ്ങാനുള്ള ഒരു ഭവനമാണ് എന്നുള്ളതും അതിന്റെ സഹായത്തിനായ് എത്രത്തോളം പേരെ ഉള്‍കൊള്ളിക്കാന്‍ കഴിയുന്നുവോ അതിനു വേണ്ടിയാണ് ഇങ്ങനെ കൗണ്ട് ഡൗണ്‍ ക്യാംപെയ്ന്‍ ആരംഭിച്ചതെന്ന് നമ്മുടെ ഇരിങ്ങാലക്കുടയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. പലപ്പോഴും പല സഹായങ്ങളും ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍  സാധാരണക്കാരായവര്‍ക്കോ മധ്യ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കോ ഒരു വലിയ തുക സഹായം ചെയ്യാന്‍ കഴിയുന്നില്ല എന്നുള്ളതും യഥാര്‍ത്ഥത്തില്‍ സഹായത്തിനര്‍ഹരായവരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും മൂലം തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നുള്ള പലരുടെയും ആവശ്യങ്ങളെ പരിഹരിച്ചാണ് ഇത് പോലെയുള്ള ഒരു ക്യാംപെയ്ന് തുടക്കം കുറിച്ചതെന്നും  അവര്‍ കൂടിച്ചേര്‍ത്തു.

2016 ജനുവരിയില്‍ ആരംഭിച്ച നമ്മുടെ ഇരിങ്ങാലക്കുട ഫേസ്ബുക്ക്‌ കൂട്ടായ്മ അംഗങ്ങളുടെ സഹായത്താല്‍ പണിഞ്ഞ് നല്‍കുന്ന മൂന്നാമത്തെ വീടാണിത്. ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ട് തന്നെ വളരെയധികം സഹായ പ്രവര്‍ത്തികളും സാമൂഹ്യ ഇടപെടലുകളും ചെയ്യുന്നതിനായി ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.

നിങ്ങള്‍ക്കും ഇതില്‍  ഭാഗമാകുന്നതിനായി  ബന്ധപ്പെടുക :

Account Name: Our IJK Charitable Trust
Account Number: 67394829699
IFSC code: SBIN0070170

Address of Trust: Akash Homes, Swadesi Lane 3, Kattungachira, Irinjalakuda 680125

Contact: 96632 10944/98197 95867

https://www.facebook.com/groups/ourijk/permalink/1500590813392303/?comment_id=1508220605962657&notif_id=1514875254187974&notif_t=group_comment_follow&ref=notif

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *