Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേകം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേകം

By on January 4, 2018

ഇരിങ്ങാലക്കുട: തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേകമഹോത്സവവും സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ആറുമുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആറിന് രാത്രി 7.30-നും 8.30-നും മദ്ധ്യേ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്രശര്‍മന്‍ കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്ന് അന്നദാനം, നൃത്തം എന്നിവ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ പൂജകള്‍, എട്ടിന് ശ്രീബലി, കലശാഭിഷേകം, വൈകീട്ട് 5.30-ന് ശ്രീബലി, ഏഴിന് കലാപരിപാടികള്‍ എന്നിവ നടക്കും.

11-ന് രാത്രി എട്ടിന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട ഉത്സവം എന്നിവ നടക്കും. ജനുവരി 12-ന് രാവിലെ എട്ടു മുതല്‍ 10.30 വരെ ഏഴ് ആനകള്‍ അണിനിരക്കുന്ന കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികത്വം വഹിക്കും. 10.30 മുതല്‍ വിവിധ ദേശക്കാരുടെ കാവടിവരവ്, 11.30 മുതല്‍ അന്നദാനം, നാലു മുതല്‍ ഏഴ് ആനകള്‍ അണിനിരക്കുന്ന പകല്‍പ്പൂരത്തിന് പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലം ശിവദാസ് തുടങ്ങി എഴുപത്തഞ്ചോളം കലാകാരന്‍മാര്‍ മേളമൊരുക്കും. അഞ്ചിന് കുടമാറ്റം, 7.45-ന് തായമ്പക, എട്ടിന് നാടകം, 11.30 മുതല്‍ കാവടി വരവ്, പുലര്‍ച്ചെ 2.30-ന് ആറാട്ട് പുറപ്പാട്, 3.30 മുതല്‍ ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കല്‍ എന്നിവ നടക്കും. സമാജം പ്രസിഡന്റ് കെ.ജി. വിജയകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എ. വിനയന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.സി. പ്രദീപ് എന്നിവര്‍ പറഞ്ഞു .

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *