Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ആശ്വാസം എപ്പോള്‍ വേണമെങ്കിലും ദുരന്തമാകാം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ആശ്വാസം എപ്പോള്‍ വേണമെങ്കിലും ദുരന്തമാകാം

By on January 8, 2018

ഇരിങ്ങാലക്കുട: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം താല്‍ക്കാലികമായെങ്കിലും യാഥാര്‍ത്ഥ്യമായ ഒന്നാണ് ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ്‌. ഇരിങ്ങാലക്കുട നഗരത്തിലെ തന്നെ ഗതാഗത കുരുക്കിന് ഒരു വലിയ ആശ്വാസമായി മാറുകയാണ് ബൈപ്പാസ് റോഡ്‌. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാന്‍ പോകുന്ന ഒരപകടവും ഇപ്പോള്‍ പതിയിരിക്കുന്നുണ്ട്.

ബൈപ്പാസ് റോഡ്‌ യാഥാര്‍ത്ഥ്യമാകുന്നതിന് മുന്പ് തന്നെ സ്ഥിരം ഒരപകട വേദിയാണ് ലിമിറ്റഡ് സ്റ്റോപ്പുകളടക്കം ഒരു ദിവസം വളരെയധികം വാഹനങ്ങള്‍ ഓടുന്ന ബൈപാസ് റോ‍ഡ‍്-കാട്ടൂര്‍-സിവില്‍ സ്റ്റേഷന്‍ റോഡ് ജംക്‌ഷന്‍. എന്നാല്‍ ഇപ്പോള്‍ ബൈപ്പാസ് റോഡ്‌ കൂടി യാഥാര്‍ത്ഥ്യമായപ്പോള്‍ അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. കാട്ടൂര്‍ റോഡില്‍ നിന്നും ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനായുള്ള ത്രികോണാവസ്ഥയില്‍  ചായ് വോടു കൂടിയിട്ടുള്ള റോഡും വളരെ വേഗത്തില്‍ വരുന്ന ബൈപ്പാസ് റോഡിലെയും എ.കെ.പി. ജംഗ്ഷന്‍ ഭാഗത്ത്‌  വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ കാട്ടൂര്‍ ബസ്‌ സ്റ്റാന്റ് റോഡിലേക്ക് കയറുന്നതും അപകടം വിളിച്ച് വരുത്തുകയാണ്. പുതുതായി തുറന്ന് കൊടുത്ത ബൈപ്പാസ് റോഡില്‍ ഹംമ്പ് സ്ഥാപിക്കുകയാണെങ്കില്‍ ഒരു പരിധി വരെ ഈ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കും.

ബൈപ്പാസ് റോഡില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിന് മുന്പായി തന്നെ കൃത്യമായൊരു സിഗ്നല്‍ സിസ്റ്റം സ്ഥാപിക്കുകയും ബൈപ്പാസ് റോഡും കാട്ടൂര്‍ റോഡും തമ്മില്‍ ശാസ്ത്രീയമായി ബന്ധിപ്പിക്കുന്നതിലൂടെയും മാത്രമേ അവയുടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. ജീവന്‍ പൊലിഞ്ഞ ശേഷം മാത്രം നടപടികള്‍ ആരംഭിക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ ഇവിടെയെങ്കിലും അതിന് മുന്‍പേ കണ്ണ് തുറന്ന് പ്രവര്‍ത്തിക്കണം.

 

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *