Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ക്രൈസ്റ്റില്‍ ചാഹു നൃത്തം അരങ്ങേറി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ക്രൈസ്റ്റില്‍ ചാഹു നൃത്തം അരങ്ങേറി

By on January 6, 2018

ഇരിങ്ങാലക്കുട ∙ ക്രൈസ്റ്റ് കോളജിലെ സ്പിക്മാക്കേ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചാഹു നൃത്ത കലാരൂപത്തിന്റെ രംഗാവിഷ്കാരം നടന്നു. ഒഡീഷി, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക പ്രാധാന്യം വിളിച്ചോതുന്ന കലാരൂപമാണ് ചാഹു നൃത്തം. ബംഗാള്‍ ഭാഗങ്ങളില്‍ പുരുലിയ ചാഹുവെന്നും ഒഡീഷയില്‍ മായുര്‍ബജ് ചാഹുവെന്നും ജാര്‍ഖണ്ഡ് ഭാഗങ്ങളില്‍ സരികളാ ചാഹുവെന്നുമാണ് ഇൗ കലാരൂപം അറിയുന്നത്.

ബംഗാളിലെ പുരലിയില്‍ നിന്നുള്ള താരാപത് രജത് എന്ന കലാകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടി അവതരിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. മാത്യുപോള്‍ ഉൗക്കന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍മാരായ ജോയ് പീണിക്കപ്പറമ്പില്‍, ഫാ. ഡോ. ജോയ് ആന്‍ഡ്രൂസ്, വി.പി. ആന്റോ, സ്പിക്മാക്കേ സ്റ്റാഫ് കോ–ഓര്‍ഡിനേറ്റര്‍ അനുഷ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *