Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ചരിത്രം കുറിച്ചു വീണ്ടും സെന്റ് ജോസഫ്സ് കോളജ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ചരിത്രം കുറിച്ചു വീണ്ടും സെന്റ് ജോസഫ്സ് കോളജ്

By on January 6, 2018

ഇരിങ്ങാലക്കുട ∙ ബാസ്കറ്റ് ബോളില്‍ സെന്റ് ജോസഫ്സ് ചരിത്രം ആവര്‍ത്തിച്ചു. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മല്‍സരത്തില്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി നേടിയ വിജയത്തില്‍ അഞ്ചു താരങ്ങളും ടീം മാനേജരും കോച്ചും സെന്റ് ജോസഫ്സിന്റെ സ്വന്തം. ടീം മാനേജര്‍ തുഷാര ഫിലിപ്പ്, കോച്ച് പി.സി.ആന്റണി, വിമ്മി വര്‍ക്കി, കെ.സി.ലിതാര, അലീന സെബി, സ്നേഹ സെബാസ്റ്റ്യന്‍ എന്നിവരാണു കലാലയത്തിന്റെ അഭിമാനങ്ങളായി മാറിയത്.

യൂണിവേഴ്സിറ്റിയില്‍ വോളിബോളിലും ബാസ്കറ്റ് ബോളിലും സ്ഥിരം കുത്തക നിലനിര്‍ത്തുകയാണ് ഡോ. സ്റ്റാലിന്‍ റാഫേല്‍ നേതൃത്വം നല്‍കുന്ന കായിക വിഭാഗം. പ്രിന്‍സിപ്പലും അധ്യാപകരും റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് താരങ്ങളെ ആനയിച്ചു. തുടര്‍ന്നു കലാലയത്തില്‍ അനുമോദന യോഗം നടന്നു. ഡോ. സി.ക്രിസ്റ്റി, ഡോ. സ്റ്റാലിന്‍ റാഫേല്‍, ചീഫ് കോച്ച് പി.സി.ആന്റണി, മാനേജര്‍ തുഷാര, അശ്വതി ജയശങ്കര്‍, ഡോ. കെ.എല്‍.മനോജ്, യൂണിയന്‍ ചെയര്‍പഴ്സന്‍ നസ്റിന്‍ എന്നിവര്‍ സംസാരിച്ചു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *