Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കണക്കിന് വിമര്‍ശിച്ച് ഇരിങ്ങാലക്കുട എസ് എന്‍ സ്കൂളിലെ ചാരുദര്‍ശന്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കണക്കിന് വിമര്‍ശിച്ച് ഇരിങ്ങാലക്കുട എസ് എന്‍ സ്കൂളിലെ ചാരുദര്‍ശന്‍

By on January 9, 2018

തൃശൂര്‍: ഈ ചാക്യാര്‍ ആരെയും വിടില്ല. വെറുതെയൊന്ന് കയറിയേക്കാം എന്ന് കരുതി തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ എത്തിയവര്‍ പറഞ്ഞു. മുടി കറുപ്പിച്ചാല്‍ കുറ്റം, കറുപ്പിച്ചില്ലേലും കുറ്റം കഷണ്ടി കയറിയ തലയുള്ളവര്‍ക്കും കിട്ടി കണക്കിന് കളിയാക്കല്‍.സ്കൂള്‍ കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പാഞ്ചാലിയുടെ സ്വയംവര കഥ കൂത്താക്കിയ ഇരിങ്ങാലക്കുട എസ് എന്‍ എച്ച് എസിലെ പ്ലസ് ടൂ വിദ്യര്‍ത്ഥിയായ പി. ചാരുദര്‍ശനായിരുന്നു ചാക്യാര്‍ കൂത്തിലെ ഈ വിരുതന്‍.

സ്വയം വരത്തിനു ഒരുക്കങ്ങളുടെ വിവരണത്തിനിടെ ചാരുവിന്റെ നാക്ക് പതുക്കെ കേരളത്തിലെ മന്ത്രിമാരിലെക്കും നീങ്ങി വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസം ഉള്ളവനാണെന്നും ചാക്യാര്‍ പറഞ്ഞപ്പോള്‍ ഗതാഗതത്തില്‍ പോക്കെയുള്ളു  വരവൊന്നുമില്ലെന്നായിരുന്നു കെ എസ് ആര്‍ ടി സി യുടെ പേര് പറയാതെയുള്ള പരാമര്‍ശം. ധന വകുപ്പിലാകട്ടെ കൈയിലൊന്നുമില്ലെന്നും  പറഞ്ഞു വച്ചു. സ്വയം വരത്തിനെത്തിയ യുവരാജാക്കന്‍മാരുടെ സ്വീകരണം വിവരിക്കുന്നതിനിടെയാണ് കഷണ്ടിയും കറുപ്പിച്ച മുടിയുമൊക്കെ കടന്നു വന്നത്. ഒരു കിരീടമെങ്കിലും തലയില്‍ വച്ചൂടെ എന്ന് കഷണ്ടിക്കാരെ നോക്കി ചാക്യാര്‍ പറഞ്ഞപ്പോള്‍ കസേരയില്‍ ഇരുന്നവര്‍ അറിയാതെ തലയിലൊന്ന് തൊട്ടുപോയി. ചാക്യാര്‍ ചൂണ്ടിയത് തന്നെയെങ്ങാനുമാണോ എന്ന ഭാവത്തിലാണ് പലരും ഇരുന്നത്. പൊണ്ണത്തടിക്കാരെയും വെറുതെ വിട്ടില്ല. ഇത്തരക്കാര്‍ക്കൊന്നും പാഞ്ചാലിയെ കിട്ടില്ലെന്നായിരുന്നു ചാക്യാരുടെ കൂത്ത്‌.

ചാരുദര്‍ശന് എ ഗ്രേഡ് കിട്ടിയ ഈ പ്രകടനത്തില്‍ വിമര്‍ശനവും ആക്ഷേപഹാസ്യവും കാലിക വിഷയങ്ങളിലേക്ക് കൂട്ടികെട്ടിയായിരുന്നു കൂത്തരങ്ങ്. പി.രാധകൃഷ്ണന്റെയും കെ.പി.സജിതയുടെയും മകനാണ് ചാരുദര്‍ശന്‍.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *