Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഷാഹുല്‍ ഹമീദ് മാസ്റ്ററെ ആദരിച്ചു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഷാഹുല്‍ ഹമീദ് മാസ്റ്ററെ ആദരിച്ചു

By on January 10, 2018

ഇരിങ്ങാലക്കുട:സ്കൂള്‍ കലോത്സവത്തില്‍ ആവേശം ജനിപ്പിച്ച ‘കലാപ്രതിഭ പട്ടം’പേര് നിര്‍ദേശിച്ച ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയും മുന്‍ പ്രധാന അധ്യാപകനുമായിരുന്ന പി.എം.ഷാഹുല്‍ ഹമീദ് മാസ്റ്ററെ ആദരിച്ചു. 1986 ല്‍ തൃശ്ശൂരില്‍ നടന്ന യുവജനോത്സവത്തിലാണ് ആദ്യമായി പ്രതിഭ പട്ടം ആരംഭിച്ചത്. അന്നത്തെ സ്കൂള്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ മറ്റം സെന്റ്‌ ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ പി.ജെ. സ്റ്റെജുവാണ് ഷാഹുല്‍ ഹമീദ് മാസ്റ്ററെ വീട്ടിലെത്തി പൊന്നാടയും ചികിത്സ സഹായവും നല്‍കി മാതൃകയായത്. 58-)o സ്കൂള്‍ കലോത്സവം തൃശ്ശൂരില്‍ ഭംഗിയായി പുരോഗമിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന പഴയ അധ്യാപക പ്രതിഭയെ ആദരിക്കാന്‍ എത്തിയ സ്റ്റെജു മാസ്റ്ററെ മാസ്റ്ററും വീട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ പഴയകാല പത്രവാര്‍ത്തകളുടെ കൊളാഷ് ഉപഹാരമായി സ്റ്റെജുവിനു നല്‍കി.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *