Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പെരുന്നാളിന്റെ മറവില്‍ നഗരത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പെരുന്നാളിന്റെ മറവില്‍ നഗരത്തില്‍ അനധികൃത കൈയേറ്റങ്ങള്‍

By on January 11, 2018

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പെരുന്നാളിന്റെ ദിവസങ്ങളില്‍ അതിന്റെ മറവു പറ്റിയെന്നോണം നഗരത്തിലെ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ചു കൊണ്ട് പാടങ്ങള്‍ നികത്തി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പട്ടാപകലടക്കം റോഡിന് ഇരുവശങ്ങളിലെ സ്ഥലങ്ങളിലും മാസ് തിയ്യറ്ററിന് പുറകുവശത്ത് പുതിയതായി വരുന്ന വില്ല പ്രോജക്ടിന്റെ മറവിലുമാണ്  ഏക്കറുകളോളം പാടം നികത്തി കൊണ്ടിരിക്കുന്നത്. നഗരസഭയുടെയോ റവന്യു വകുപ്പിന്റെയോ യാതൊരു വിധ അനുമതിയും ഇല്ലാതെയാണ് പട്ടാപകല്‍ ഭൂമി നികത്തല്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ നഗരസഭയുടെയും സഹായമുള്ളതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പലപ്പോഴും നഗരസഭ ഓണ്‍ ഡ്യൂട്ടി  എന്ന ബോര്‍ഡ് വച്ച വാഹനത്തിലാണ് റോഡ്‌ ലെവല്‍ ചെയ്യാനെന്ന വ്യാജേനെ മണ്ണുകൊണ്ടിറക്കുന്നത്. ഡ്രൈവര്‍മാരോട് സംസാരിക്കുമ്പോഴും ഇതാവര്‍ത്തിക്കുകയാണ്.

റോഡ്‌ നികത്തല്‍ ശ്രദ്ധയില്‍പ്പെട്ട അവസ്ഥയില്‍ നഗരസഭ സെക്രട്ടറിയെയും ഇരിങ്ങാലക്കുട വില്ലേജ് ഓഫിസിനെയും വിവരമറിയിച്ചെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും മിനിട്ടുകള്‍ മാത്രം ദൂരമുള്ള ഇവിടെ എത്തുകയോ നടപടികള്‍ സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയും ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കിതില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നുള്ള ന്യായവും ഉന്നയിച്ച് അധികാരവര്‍ഗ്ഗം ഇതിനു കുട പിടിക്കുന്ന സമീപനമാണ്.

നടപ്പ് ഭൂമിയുടെ വിലയുടെ പകുതിയോളം അടയ്ക്കുകയാണെങ്കില്‍ പാടം നികത്താമെന്നുള്ള കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ തീരുമാനം പത്രക്കുറിപ്പ് വഴി മാത്രം പുറത്തു വന്നിട്ടുള്ള സാഹചര്യവും അവര്‍ ഒരു മറയാക്കിയാണ് അവര്‍ മുന്നോട്ട് പോകുന്നത് അതിന്റെ ഓര്‍ഡറുകളൊന്നും വന്നിട്ടില്ലയെന്നതും മറ്റൊരു വിരോധാഭാസം. കെ .എസ്.ഇ.ബി യുടെ പോസ്റ്റ് പോലും ഉള്ളിലാക്കി മതിലു പണിയുന്ന കയ്യേറ്റം നടക്കുമ്പോഴും നഗരസഭ ബോധപൂര്‍വമായ മയക്കത്തിലാണ്. കൃത്യമായി ബൈപ്പാസ് റോഡിനെ സംബന്ധിച്ചുള്ള ഒരു രൂപരേഖ ഇല്ലാത്തതും നിയമപരമായി സ്ഥലം ഏറ്റെടുത്ത് കൊണ്ടുള്ള നഗരസഭയുടെ അറിയിപ്പ് നല്‍കാത്തതുമാണ് ഇതിന്റെ മുഖ്യമായിട്ടുള്ള കാരണമായി സ്ഥല ഉടമകളില്‍ പലരും ചൂണ്ടികാട്ടുന്നു..

 

 

 

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *