Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ദിനേന നമുക്ക് ചുറ്റിനും ചലിക്കുന്നവര്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ദിനേന നമുക്ക് ചുറ്റിനും ചലിക്കുന്നവര്‍

By on January 12, 2018

കരുവന്നൂര്‍: മത്സ്യ വില്‍പ്പനക്കാരികളായ ഈ സ്ത്രീകളെല്ലാവരും തന്നെ നമുക്ക് സുപരിചിതരാണ്. ഒരു പ്രധാന ഭക്ഷണമായ പുഴമീന്‍  നമ്മുടെ  മൂന്നു തലമുറയില്‍പ്പെട്ടവര്‍ക്ക് വീട്ടിലെത്തിച്ചു നല്കാന്‍  ഈ ചേച്ചിമാര്‍ കാരണമായിട്ടുണ്ട് എന്നതാണ് വാസ്തവം.കണക്ക് പഠിച്ചിട്ടില്ലെങ്കിലും കച്ചവടത്തില്‍ കണക്കു പറഞ്ഞ് കാശ് വാങ്ങിച്ചെടുക്കാന്‍ നല്ല സാമര്‍ഥ്യം തന്നെയായിരുന്നു ഇവര്‍ക്ക്.

മുന്‍പ് ചെറിയപാലം കേന്ദ്രീകരിച്ചായിരുന്നു മത്സ്യ മാര്‍ക്കറ്റ്.കണക്കക്കോട്ടം  ഭാഗത്തു നിന്നും 7 കണക്കികള്‍ നിത്യേന കുട്ട തലയില്‍ ചുമന്ന് കരുവന്നൂര്‍ ചെറിയപാലം ഭാഗത്തേക്ക് വന്ന് പുഴ മീന്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു പുഴയില്‍ നിന്നും കായല്‍ പാടശേഖരങ്ങളില്‍ നിന്നും ഇവരുടെ കണക്കന്മാര്‍ പിടിച്ചു കൊണ്ട് വരുന്ന  മത്സ്യ൦ ഇവിടെ വില്‍പ്പന കഴിച്ച് ബാക്കിയുള്ളത് ത്രിശൂരിലേക്ക്കൊണ്ട് പോകും. അതേ സ്ഥാനത്ത് ഇപ്പോള്‍ തൃശൂരില്‍ നിന്ന് ബംഗ്ലാവില്‍   കൊണ്ട് വന്നിറക്കിയ ശേഷം പിന്നീട് ഇവിടേയ്ക്ക് കൊണ്ടു  വന്നിട്ടാണിപ്പോള്‍ വില്‍പ്പന.

ചെറിയപാലം മാര്‍ക്കറ്റ്  ശിഥിലമായതോടെ പലരും പല വഴി തേടി.അതില്‍ ദേവകി മാപ്രാണത്തേക്കും ചന്ദ്രു ബംഗ്ലാവ് പരിസരത്തും നടക്കാന്‍ തീരുമാനിച്ചു.ലീല ഈ തൊഴില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ 50 വര്‍ഷo പിന്നിടുന്നു.വിവാഹം കഴിഞ്ഞ ഉടനെ  മറ്റു കൂട്ടുകാരികളുമൊരുമിച്ചു ചെറിയപാലം ഭാഗത്തേക്ക് തുടങ്ങിയ ആ നടപ്പ് ഇന്നും തുടരുന്നു. ഇവരില്‍ സീനിയറായ കാളിപ്പെണ്ണ് മൂര്‍ക്കനാട്തിരഞ്ഞെടുത്തു. എഴുപത്തത്തൊന്നാമത്തെ വയസ്സില്‍ മരിക്കുന്നതിന് ഒരു വര്ഷം മുന്‍പ് വരെ അവര്‍ അവശനിലയില്‍  പോലും ഈ തൊഴില്‍ ചെയ്ത് ഇല്ലിക്കല്‍ ഡാം വരെ എത്താറുണ്ടായിരുന്നു. അവരുടെ മരണശേഷം കണക്കി ഗീതയാണ്  ഇപ്പോള്‍ അതു വഴി നടന്നുള്ള മീന്‍ കച്ചവടം നടത്തുന്നത്. രണ്ട് പേര്‍ അസുഖം മൂലം  വീട്ടില്‍ തന്നെ കഴിയുന്നു.

ഈ സോദരിമാര്‍ തമ്മില്‍ എപ്പോഴെങ്കിലും ഒരു തര്‍ക്കമോ കശപിശയോ ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ക്കൊന്നും പറയാനില്ല. ഇവരെപ്പറ്റി നല്ലതേ ആര്‍ക്കും പറയാനുള്ളു.ചെറുപ്പ കാലത്ത് വഴിനീളെ പലവിധ കമെന്‍റ്സ് കേള്‍ക്കേണ്ടി വന്നപ്പോഴൊക്കെ ആരെയും വെറുപ്പിക്കാതെ അതിനെയെല്ലാം  തന്റേടത്തോടെ  നേരിട്ടു. പറയാന്‍  കാരണം, മീന്‍ വാങ്ങാനല്ലാതെ കാഴ്ച്ച കാണാനും സൊള്ളാനും  മാത്രമായി അന്നത്തെ ചില കഥാപാത്രങ്ങള്‍   ഇവരുടെ ചുറ്റും പൊതിയുന്നത് ഇവര്‍ക്കൊരു ശല്ല്യമായിരുന്നു. ഞങ്ങളുടെ കടയുടെ തൊട്ടടുത്തതായിരുന്നതിനാല്‍  നേരിട്ട് കണ്ടിട്ടുള്ള ഇത്തരം സീനുകളൊക്കെ ഓര്‍മ്മയിലുണ്ട്.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *