Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടന്നു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടന്നു

By on January 13, 2018

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷകര്‍തൃ ദിനവും,യാത്രയയപ്പ് സമ്മേളനവും തൃശൂര്‍ കളക്ടറേറ്റ് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണര്‍ ജനറലും, പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ  ശ്രീമതി അയന പി.എന്‍.ഉദ്ഘാടനം ചെയ്തു. എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ ഡോ .സി.കെ. രവി അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ ഇ.ജി.ജിനന്‍ മുഖ്യാതിഥിയായിരുന്നു. ഡോ.സി.കെ.രവി ഫോട്ടോ അനാച്ചാദനം നടത്തി. ദേശിയ-സംസ്ഥാന തല മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളേയും, ഷാജി മാസ്റ്റര്‍,കെ.മായ ടീച്ചര്‍,കെ.ജി. സുനിത ടീച്ചര്‍ എന്നിവരെയും യോഗത്തില്‍ ആദരിച്ചു.

വാര്‍ഡ്‌ കൗണ്‍സിലര്‍ ശ്രീമതി ബേബി ജോസ് കാട്ട്ള , വിദ്യഭ്യാസ പ്രവര്‍ത്തകനായ ഡോ.മഹേഷ്‌ ബാബു എസ്.എന്‍ , പി.ടി.എ. പ്രസിഡന്റ്‌ ശ്രീ.കെ.കെ.ബാബു, പൂര്‍വ്വ വിദ്യാര്‍ത്ഥി കുമാരി കൃഷ്ണ തുളസി.സി.എന്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിലോ.ഒ.കെ ഉപഹാരം സമര്‍പ്പിച്ചു. വിരമിക്കുന്ന ഹയര്‍സെക്കന്‍ഡറി സംസ്കൃതം അധ്യാപിക ശ്രീമതി.സ്വയംപ്രഭ മറുമൊഴി പ്രസംഗം നടത്തി. ടി.ടി.ഐ. പ്രിന്‍സിപ്പാള്‍ ശ്രീമതി.എ.ബി. മൃദുല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.മായ സ്വാഗതവും, എല്‍.പി. ഹെഡ്മിസ്ട്രസ് പി.എസ്.ബിജുന നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *