Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കിടപ്പുരോഗികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്‌ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കിടപ്പുരോഗികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്‌

By on January 17, 2018

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പാലിയേറ്റിവ് കെയര്‍ യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പാലിയേറ്റിവ് കെയര്‍ ദിനാചരണത്തില്‍ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥി കൂട്ടായ്മ തവനീഷിന്റെ സഹായഹസ്തം ഇത്തവണയും മുടങ്ങിയില്ല . നിര്‍ദ്ധനരായ കിടപ്പുരോഗികള്‍ക്ക് തൊണ്ണൂറ് കാസറോള്‍ യുണിറ്റുകള്‍ സംഭാവന ചെയ്ത് ദിനാചരണത്തിന് മാറ്റ് കൂട്ടി. കോളേജിനെ പ്രതിനിധീകരിച്ച് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.പി.ആന്റോ, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജൊസഫ്, കോര്‍ഡിനേറ്റര്‍ പ്രൊഫ.മൂവീഷ് മുരളി , എന്നിവര്‍ക്കൊപ്പം തവനീഷിന്റെ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *