Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
എണ്‍പത്തിരണ്ടാം വയസ്സിലും ഇരട്ട സ്വര്‍ണവുമായി ശങ്കരേട്ടന്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

എണ്‍പത്തിരണ്ടാം വയസ്സിലും ഇരട്ട സ്വര്‍ണവുമായി ശങ്കരേട്ടന്‍

By on January 18, 2018

ഇരിങ്ങാലക്കുട: തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മുപ്പത്തിയേഴാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ശങ്കരേട്ടന്‍ എന്നുവിളിക്കുന്ന മൂര്‍ക്കനാട് പൂവത്തുംകടവില്‍ ശങ്കരന്‍ നേടിയത് രണ്ടു സ്വര്‍ണമെഡലും ഒരു വെള്ളിയും. 80 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ എന്നീ ഇനങ്ങളില്‍ രണ്ടുസ്വര്‍ണവും ഷോട്ട്പുട്ടില്‍ വെള്ളിയുമാണ് ലഭിച്ചത്. ഒരാള്‍ക്ക് മൂന്നിനങ്ങളില്‍ മാത്രം മത്സരിക്കാന്‍ സാധിക്കൂ എന്ന നിയമമുള്ളതിനാലാണ് മറ്റിനങ്ങളില്‍ മത്സരിക്കാന്‍ കഴിയാതിരുന്നത്. കരുവന്നൂര്‍ സഹകരണബാങ്ക് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ശങ്കരന്‍ കൃഷികളുമായി മുഴുവന്‍ സമയവും സജീവമാണ്.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *