Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പൊന്നുവിളയിച്ച കര്‍ഷകന് പഞ്ചായത്ത് വക പിഴ 10,000 രൂപ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പൊന്നുവിളയിച്ച കര്‍ഷകന് പഞ്ചായത്ത് വക പിഴ 10,000 രൂപ

By on January 18, 2018

ഇരിങ്ങാലക്കുട ∙ പതിനഞ്ചു വര്‍ഷമായി തരിശിട്ടിരുന്ന പാടത്ത് ജൈവ കൃഷിയിറക്കിയ യുവാവിനു സമ്മാനം പഞ്ചായത്തുവക പിഴ. ഇപ്പോഴും കൊയ്യാനാവാതെ ജൈവകൃഷി നശിക്കുന്നതിന്റെ വേദനയില്‍ കര്‍ഷകന്‍. കൃഷിമന്ത്രിയുടെ സ്വന്തം നാട്ടില്‍ കര്‍ഷകന്‍ കൊയ്ത്തുയന്ത്രം കിട്ടാതെ വിള‍ഞ്ഞ നെല്ലിനു കാവലിരിക്കുന്നു. കാറളം പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നഗരസഭയുടെ ഭാഗമായ കൊരുമ്പിശ്ശേരി കൊരുമ്പുക്കാവ് പാടത്ത് തരിശിട്ടിരുന്ന ഒരേക്കറില്‍ കണ്ഠേശ്വരം സ്വദേശിയും നാടകകലാകാരനുമായ മധു പള്ളിപ്പാട്ട് നടത്തിയ ജൈവ നെല്‍കൃഷിയാണ് കൃത്യസമയത്ത് കൊയ്തെടുക്കാന്‍ കഴിയാത്തതിനാല്‍ നശിച്ചത്.

വിളവെടുക്കാന്‍ രണ്ടാഴ്ച മുന്‍പു കൊയ്ത്തുയന്ത്രം കൊണ്ടുവന്നെങ്കിലും കാറളം പഞ്ചായത്തിലെ റോഡ് നശിപ്പിച്ചെന്ന് ആരോപിച്ചു പഞ്ചായത്ത് അധികൃതര്‍ യന്ത്രം തടയുകയും പതിനായിരം രൂപ പിഴ ഇൗടാക്കുകയും ചെയ്തു. യന്ത്രം പാടത്തേക്ക് ഇറക്കാന്‍ അനുവദിച്ചില്ലെന്നു മധു പറയുന്നു. പിന്നീടു മറ്റൊരു യന്ത്രം ലഭിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ നെല്ല് പാടത്ത് കിടന്നു മുളയ്ക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി തരിശു കിടന്ന പാടം ഏറെ പ്രതീക്ഷയോടെയാണ് മധു പാട്ടത്തിനെടുത്ത് ശാസ്ത്രീയമായി ജൈവകൃഷി നടത്തിയത്.

പൂര്‍ണമായും ജൈവരീതിയില്‍ കൃഷി നടത്താനായി വെച്ചൂര്‍ പശുക്കളുടെ ഫാമും ഇതിനോടു ചേര്‍ന്നു നിര്‍മിച്ചു. തൊട്ടടുത്ത പാടശേഖരത്തില്‍ മൂന്നേക്കറോളം സ്ഥലത്ത് നാലു വര്‍ഷമായി മധു ജൈവകൃഷി നടത്തുന്നുണ്ട്. തരിശുഭൂമികളില്‍ ജൈവകൃഷി സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമ്പോഴും ഇതിനായി ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് അധികാരികളില്‍നിന്ന് ഉണ്ടാകുന്ന ദുരനുഭവം വേദനാജനകമാണെന്നും  പ്രശ്നം കൃഷിമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *