Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ശസ്ത്രക്രിയ വിജയം; സിസ്റ്റര്‍ സുഖം പ്രാപിച്ചു വരുന്നു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ശസ്ത്രക്രിയ വിജയം; സിസ്റ്റര്‍ സുഖം പ്രാപിച്ചു വരുന്നു

By on January 20, 2018

ഇരിങ്ങാലക്കുട: “ഒരു ജീവന് തുല്യമായി മറ്റൊന്നും തന്നെ ഇല്ല എന്നുള്ളതും സഹജീവികള്‍ക്കായി തന്റെ ജീവിതം പകുത്തു നല്‍കുക” അതിലുപരിയായി മറ്റൊരു പുണ്യവും ഇല്ലായെന്നുള്ള ഒരു വലിയ തിരിച്ചറിവില്‍ ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട സിസ്റ്റര്‍ റോസ് ആന്റോ. ഏറെക്കാലമായി വൃക്കരോഗം അലട്ടുന്ന തിലകനായി തന്റെ വൃക്കകള്‍ പകുത്ത് നല്‍കുമ്പോള്‍ അതിലും വലിയ പ്രാര്‍ത്ഥനകള്‍ ഒന്നും തന്നെയില്ല എന്ന പാഠമാണ് ലോകത്തിനു മുന്നില്‍ സിസ്റ്റര്‍ വക്കുന്നത്.

വെള്ളിയാഴിച്ച രാവിലെ പത്തുമണിയോടെ എറണാകുളം ലെ ഷോര്‍ ഹോസ്പിറ്റലില്‍ ആരംഭിക്കേണ്ട വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ ഏറെവൈകി രണ്ടു മണിയോടെയാണ് ആരംഭിച്ചത്. എട്ടു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ശസ്ത്രക്രിയക്ക് ശേഷം സെന്റ്‌ ജോസഫ്‌ കോളേജില്‍ നിറഞ്ഞു നില്‍ക്കുന്ന അധ്യാപികയായും തന്റെ ചുറ്റുപാടുകളില്‍ എപ്പോഴും ഒരു കൈത്താങ്ങായി എത്തുന്ന ഒരാശ്രയമായും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ ഒരു കന്യാസ്ത്രീക്കും അപ്പുറം ശരിയെന്നു തോന്നുന്ന തന്റെ നിലപാടുകളെ അതിനുള്ളില്‍ നിന്നുകൊണ്ട് തന്നെ വിളിച്ചു പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആ കാരുണ്യത്തിന്റെ മാലാഖയെ കാത്തിരുന്ന ഇരിങ്ങാലക്കുടയിലെ സിസ്റ്ററെ അറിയുന്ന മുഴുവന്‍ ആളുകളുടെയും പ്രാര്‍ത്ഥനകള്‍ക്ക് വിരമമിട്ടുകൊണ്ട് രാത്രി 10.30യോടെ സര്‍ജിക്കല്‍ ഐ സി യുവിലേക്ക് മാറ്റി.

പലപ്പോഴും സാന്യാസജീവിതത്തിന്റെ  ചട്ടക്കൂടുകളുടെ പേരുപറഞ്ഞ് സമൂഹത്തില്‍ നിന്ന് തന്നെ ഒരകല്‍ച്ച പാലിച്ച് നില്‍ക്കുന്ന വൈദിക സന്യാസി സമൂഹത്തിനു മുന്നിലെ ഒരു വഴിവിളക്കായി നില്‍ക്കാനാണ് എന്നും സിസ്റ്റര്‍ ശ്രദ്ധിച്ചത്. കാരുണ്യവാനായ തന്റെ ഇടയന്റെ പാത പൂര്‍ണമായ അര്‍ത്ഥത്തില്‍ പിന്തുടര്‍ന്ന് പോന്ന സിസ്റ്റര്‍ തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെയും കുബുദ്ധികളെയും തന്റെ ലളിതമായ പുഞ്ചിരികൊണ്ടും തന്റെ കര്‍മ്മമണ്ഡലത്തിലെ പ്രവര്‍ത്തികള്‍ക്കൊണ്ടുമാണ് നേരിട്ട് പോന്നത്’ സന്യാസമെന്നാല്‍ ഒരിക്കലും ഒരു ചട്ടക്കൂടുകള്‍ക്കുള്ളില്‍ മാത്രമായി തളക്കപ്പെടേണ്ടവയല്ലെന്നും അതിലെ പരിമിതികളെ അതിജീവിച്ച് മുന്നോട്ടു പോകാമെന്നും സിസ്റ്റര്‍ കാട്ടിത്തരുന്നു. ശസ്ത്രക്രിയ പൂര്‍ണമായും വിജയിച്ച സിസ്റ്റര്‍ മൂന്ന് ആഴ്ചയോളം ഹോസ്പിറ്റലിലും തുടര്‍ന്ന് ആറു മാസത്തോളം വീട്ടിലും റെസ്റ്റില്‍ ആയിരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *