Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് ഇന്ന് ആരംഭം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് ഇന്ന് ആരംഭം

By on January 20, 2018

ഇരിങ്ങാലക്കുട: ഭാരതത്തിലെ ശിവാലയങ്ങളില്‍ പ്രമു​ഖ സ്ഥാനം വഹിക്കുന്ന അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവം 20-ന് കൊടിയേറി 29-ന് സമാപിക്കും. ശനിയാഴ്ച സന്ധ്യയ്ക്ക് കാവ്യകേളി, 8.30-ന് കൊടിയേറ്റം, 10.15-ന് കൊടിപ്പുറത്തുവിളക്ക് എന്നിവ നടക്കും. പത്തുദിവസവും രാവിലെ ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടക്കും. വലിയവിളക്കുദിവസമായ 27-ന് രാവിലെ ഒമ്പതുമുതല്‍ ഏഴ് ആനകളോടുകൂടിയ ശീവേലി, ഉച്ചയ്ക്ക് പ്രസാദഊട്ട്, രാത്രി എട്ടിന് എഴുന്നള്ളിപ്പ്, പള്ളിവേട്ടദിവസമായ 28-ന് രാവിലെ ഒമ്പതിന് ഏഴ് ആനകളോടുകൂടിയ ശീവേലി, 12-ന് പ്രസാദഊട്ട്, 8.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവ നടക്കും. 29-ന് ആറാട്ട് നടക്കും. ഭാരവാഹികളായ എം.എസ്. മനോജ്, വി.പി. ഗോവിന്ദന്‍കുട്ടി, സി.സി. സുരേഷ് എന്നിവര്‍ പറഞ്ഞു .

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *