Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഇന്ധന വിലവര്‍ദ്ധനയിലൂടെ സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നു; തോമസ് ഉണ്ണിയാടന്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഇന്ധന വിലവര്‍ദ്ധനയിലൂടെ സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നു; തോമസ് ഉണ്ണിയാടന്‍

By on January 20, 2018

ഇരിങ്ങാലക്കുട: പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിരന്തരം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഓരോ ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിക്കുകയാണ്. ഇതുമൂലം നിത്യോപയോഗ സാധനങ്ങള്‍ക്കും വില അടിയ്ക്കടി വര്‍ദ്ധിക്കുന്നു. സാധാരണക്കാര്‍ക്ക് ജീവിതം ദുസഹമായിരിക്കുന്നു. ഇന്ധന വില റെക്കോര്‍ഡിലെത്തിയിട്ടും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാരും ചെയ്യുന്നില്ലെന്നും ഉണ്ണിയാടന്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഭാരവാഹികളായ ബിജു ആന്റണി, മിനി മോഹന്‍ദാസ്, പി.ടി.ജോര്‍ജ്, ഷൈനി ജോജോ, എന്നിവര്‍ പ്രസംഗിച്ചു.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *