Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പിറന്നാള്‍ ദിനത്തിലും വാര്‍ത്തതാരമായി ടോവിനോ തോമസ്‌ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പിറന്നാള്‍ ദിനത്തിലും വാര്‍ത്തതാരമായി ടോവിനോ തോമസ്‌

By on January 21, 2018

ഇരിങ്ങാലക്കുട: തന്റെ പിറന്നാള്‍ ദിനത്തിലും മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് .സിനിമക്ക് പുറത്തുള്ള സാമൂഹിക വിഷയങ്ങളിലെ തന്റെ ഉറച്ച നിലപാടുകളിലൂടെയാണ് ഈ ഇരിങ്ങാലക്കുടക്കാരനെ മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്. അടുത്തിടെ ഉണ്ടായ ശ്രീജിത്ത്‌ വിഷയത്തില്‍ ശക്തമായി ഇടപെട്ട താരത്തിന്റെ പുതിയ പ്രസ്താവന കൊലപാതക രാഷ്ട്രിയത്തിനെതിരെയാണ്

വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് തമ്മില്‍ ഒരുമിച്ച് ജീവിക്കുന്നത്. മലയാളത്തിലെ ഇഷ്ടനടന്‍ ടൊവിനോ തോമസ് കഴിഞ്ഞ ദിവസം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണ് ഇത്. കേരളത്തില്‍ ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും മനുഷ്യസ്നേഹികളുടെ മനസ്സില്‍ വരുന്ന ആദ്യത്തെ വാചകമാകാം അത്.

കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ശ്യാംപ്രസാദിനെ ഓര്‍ത്താണ് ടൊവി ഇക്കാര്യം പറയുന്നത്. അതിന് പിന്നില്‍ ഒരു സെല്‍ഫിയുടെ ബന്ധവുമുണ്ട് ടോവിനോ പറയുന്നു

ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത , ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു. ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത്. മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു. ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത്. 

ടോവിനോന്റെ ഈ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ-വാര്‍ത്ത‍ മാധ്യമാങ്ങളില്‍ ചര്‍ച്ചയിരിക്കുന്നത്.

വാര്‍ത്തകളില്‍ മാത്രമല്ല തരാം ഇപ്പോള്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് കുതിക്കുകയാണ്. മലയാളത്തിലും തമിഴിലും ഇപ്പോള്‍ ഒരുപിടി മികച്ച പ്രോജക്ടുകളുടെ ഭാഗമായ ടോവിനോ ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ തിരക്കുള്ള മലയാള താരങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിക്കും എന്നുറപ്പാണ്. ടോവിനോ തോമസ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ വിഷ്ണു നാരായണന്‍ ഒരുക്കിയ മറഡോണ, ബി ആര്‍ വിജയ ലക്ഷ്മി ഒരുക്കിയ അഭിയുടെ കഥ അനുവിന്റെയും എന്നിവയാണ്. കമലിന്റെ ആമിയില്‍ ഒരു അതിഥി വേഷം ചെയ്യുന്ന ടോവിനോ ഇപ്പോള്‍ ചെയ്യുന്നത് ഫെല്ലിനി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രം ആണ്. ആഷിക് അബു സംവിധാനം ചെയ്ത മായാനദിയാണ്   അവസാനം ഇറങ്ങിയ ചിത്രം അത് സാമ്പത്തികമായും കലാമൂല്യംകൊണ്ടും പ്രശംസപിടിച്ചുപറ്റിയിരുന്നു. മറ്റു ചിത്രങ്ങളും അടുത്ത മാസങ്ങളിലായി തീയേറ്ററുകളില്‍ എത്തും. ബി ആര്‍ വിജയ ലക്ഷ്മി ഒരുക്കിയ ചിത്രം ടോവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ്. തമിഴിലും മലയാളത്തിലും ആയി ഒരുക്കിയ ഈ ചിത്രം ഫെബ്രുവരി ആദ്യം പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മാസം ടോവിനോ തോമസ് തന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ മാരി 2 തുടങ്ങും. ധനുഷ് ആണ് ഈ ചിത്രത്തില്‍ നായകന്‍. ധനുഷ് തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടോവിനോ വില്ലന്‍ വേഷത്തില്‍ ആണ് എത്തുക. അതിനു ശേഷം രണ്ടു മലയാളം പ്രൊജെക്ടുകള്‍ കൂടി ടോവിനോ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അരുണ്‍ ബോസ് എന്ന നവാഗതന്‍ ഒരുക്കുന്ന ലൂക്കാ എന്ന ചിത്രവും, ബേസില്‍ ജോസഫ് ഒരുക്കുന്ന മമ്മൂട്ടി ചിത്രവും ആണവ. ചെങ്ങഴി നമ്പ്യാര്‍ എന്ന ഒരു വമ്പന്‍ ചിത്രവും ടോവിനോ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള ഒരു ചിത്രമാണ്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത് നവാഗതനായ സിദില്‍ ആണ്. ഏതായാലും ടോവിനോ തോമസിന്റെ താര മൂല്യം ഓരോ ദിവസവും ഉയരുകയാണ് എന്ന് മാത്രമല്ല മോളിവുഡിലെ മറ്റു യുവതാരങ്ങള്‍ക്ക് ഒരു വെല്ലുവിളികൂടിയായി ടോവിനോ വളരുകയാണ്.  അഡ്വക്കറ്റ് ഇല്ലിയ്ക്കല്‍ തോമസ്,ഷീല തോമസ് എന്നിവരാണ് ഇരിങ്ങാലക്കുട സ്വദേശിയായ ടോവിനോയുടെ മാതപിതാക്കള്‍. ടിംഗ്സ്റ്റണ്‍, ധന്യ എന്നിവര്‍ സഹോദരങ്ങളും ലിഥിയ ഭാര്യയുമാണ്

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *