Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും സംയുക്തമായി ക്ഷേത്ര പരിസരം വൃത്തിയാക്കി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും സംയുക്തമായി ക്ഷേത്ര പരിസരം വൃത്തിയാക്കി

By on January 21, 2018

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനു മുന്നോടിയായി, ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ, ക്ഷേത്രവും പരിസര പ്രദേശങ്ങളും മോടി കൂട്ടുന്ന പരിപാടികള്‍ക്കു തുടക്കമായി. രാവിലെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നേതൃത്വം നല്‍കി. തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാന്‍, ഭരതന്‍ കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ് എന്നിവരും, ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളോടൊപ്പം ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. കിഴക്കേ നടയിലുള്ള ലക്ഷദീപചുറ്റുവിളക്കുമാടം, വലിയ വിളക്ക് തുടങ്ങിയവയാണ് ആദ്യദിവസം വൃത്തിയാക്കപ്പെട്ടത്. ഉത്സവത്തിനു മുമ്പുള്ള ഞായറാഴ്ച്ചകളിലും, മറ്റു മുടക്കു ദിവസങ്ങളിലും ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം അടുത്ത ഞായറാഴ്ച്ച തൊട്ട് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായി ഇതിനുള്ള സമയം നിജപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അറിയിച്ചു. യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണ വിതരണവും ഉണ്ടായിരുന്നു. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഉത്സവത്തിനു മുന്നോടിയായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭക്തജനപങ്കാളിത്തം ഉണ്ടാവുന്നത്. യു. പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റതിനു ശേഷമുള്ള ആദ്യത്തെ ഉത്സവമാണ് ഇക്കുറി നടക്കാന്‍ പോകുന്നത്.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *