Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
സബിതയ്ക്കും ഉമ്മയ്ക്കും ഇനി നീഡ്സിന്റെ സ്നേഹ തണല്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

സബിതയ്ക്കും ഉമ്മയ്ക്കും ഇനി നീഡ്സിന്റെ സ്നേഹ തണല്‍

By on January 22, 2018

ഇരിങ്ങാലക്കുട: കേറിക്കിടക്കാന്‍ സ്വന്തമായൊരു വീടെന്ന സബിതയുടെയും ഉമ്മയുടെയും സ്വപ്നം സഫലമാകുന്നു. നഗരസഭ ഒന്നാം വാര്‍ഡിലെ മൂര്‍ക്കനാട് വാക്കേപറമ്പില്‍ പരേതനായ അബ്ദുള്‍ ഖാദറുടെ മകള്‍ സബിതയ്ക്കാണ് നീഡ്സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നത്.

ജന്മനായുണ്ടായ അസുഖം മൂലം മുപ്പത് വര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത സബിതയും 72 വയസുള്ള ഉമ്മ സുബൈദയും സ്വന്തമായി ഒരു വീടില്ലാതെ കഷ്ടപ്പെടുകയാണ്. സഹോദരിമാരുടെയും സഹോദരന്റയും വീടുകളില്‍ മാറി മാറിയാണ് ഇവര്‍ താമസിക്കുന്നത്.ഇവര്‍ക്കുള്ള വീടിന്റെ തറക്കല്ലിടല്‍ 26ന് നടക്കും.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *