Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "കാറളം karalam" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
  • പൊന്നുവിളയിച്ച കര്‍ഷകന് പഞ്ചായത്ത് വക പിഴ 10,000 രൂപ

    ഇരിങ്ങാലക്കുട ∙ പതിനഞ്ചു വര്‍ഷമായി തരിശിട്ടിരുന്ന പാടത്ത് ജൈവ കൃഷിയിറക്കിയ യുവാവിനു സമ്മാനം പഞ്ചായത്തുവക പിഴ. ഇപ്പോഴും കൊയ്യാനാവാതെ ജൈവകൃഷി നശിക്കുന്നതിന്റെ വേദനയില്‍ കര്‍ഷകന്‍. കൃഷിമന്ത്രിയുടെ സ്വന്തം നാട്ടില്‍ കര്‍ഷകന്‍ കൊയ്ത്തുയന്ത്രം കിട്ടാതെ വിള‍ഞ്ഞ നെല്ലിനു കാവലിരിക്കുന്നു. കാറളം പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നഗരസഭയുടെ ഭാഗമായ കൊരുമ്പിശ്ശേരി കൊരുമ്പുക്കാവ് പാടത്ത് തരിശിട്ടിരുന്ന ഒരേക്കറില്‍...

    • Posted 1 month ago
    • 0
  • പലതുള്ളി ചേരുമ്പോള്‍ ഒരുങ്ങുന്നത് ഒരു സ്വപ്നഭവനം

    ഇരിങ്ങാലക്കുട:ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ കൊണ്ടാടുന്ന അവസരത്തില്‍ ഒരു നിര്‍ധന കുടുംബത്തിന് തല ചായ്ക്കാനുള്ള ഒരു കൂടൊരുക്കാനായ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ ഇരിങ്ങാലക്കുട എന്ന ഫേസ്ബുക്ക്‌ കൂട്ടായ്മ. KL 45 ഇരിങ്ങാലക്കുട ഫെസ്റ്റിന്റെ ഭാഗമായി ഒരു നിര്‍ധന കുടുംബത്തിനായി വീട് പണിതു നല്‍കുമെന്നുള്ള വാഗ്ദാനം സംഘാടകര്‍ പറഞ്ഞിരുന്നുവെങ്കിലും സാമ്പത്തികമായി അത് കണ്ടെത്താന്‍ പറ്റാത്ത അവസ്ഥ...

    • Posted 2 months ago
    • 0
  • അണ്ണന്മാര്‍ തിരിച്ചെത്തുന്നു പാടത്തിറങ്ങാന്‍

    കാറളം : ഒരു നീണ്ട ഇടവേളക്ക് ശേഷം തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നു. ആദ്യമായി പുറംപണികള്‍ക്കായി കേരളത്തില്‍ എത്തിയിരുന്നത് തമിഴ്നാട്ടുക്കാരായിരുന്നു പിന്നിട് ആ സ്ഥാനം ബംഗാളികളും ഉത്തരേന്ത്യക്കാരും ഈ രംഗം കീഴടക്കിയതോടെ പതിയെ അവന്‍ പിന്മാറുകയായിരുന്നു എന്നാല്‍ നോട്ട് നിരോധനവും സാമ്പത്തിക മധ്യവും മൂലം അവര്‍ പിന്‍വാങ്ങികൊണ്ടിരിക്കുന്ന അവസരത്തിലാണ് കേരളത്തിലെ കോള്‍ മേഖലയുടെ ശക്തികേന്ദ്രമായ തൃശ്ശൂര്‍ ജില്ലയിലെ...

    • Posted 2 months ago
    • 0
  • തളര്‍ന്ന ശരീരത്തില്‍ തളരാത്ത മനസ്സുകൊണ്ട് ബിജു വരയ്ക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

    അഭയഭവനില്‍ ഇരുവശത്തും തടയിട്ട ഇരുമ്പുകട്ടിലിലെ ജീവിതത്തിന്, മനസ്സുമാത്രം തളരാത്ത ബിജുവിന്റെ കൂട്ടായി ഉപാസനപോലെ വരച്ചുതീര്‍ത്ത കുറെ ആരാധനാമുഖങ്ങളുണ്ട്. കടിച്ചെടുത്ത പെന്‍സില്‍ കഷണം ബലമില്ലാത്ത, വളഞ്ഞുകുറുകിയ കൈവിരലുകള്‍ക്കിടയില്‍ തിരുകി, ബിജു വരയ്ക്കുന്നത് ആരെയും വിസ്മയിപ്പിക്കും. ഇങ്ങനെ വരച്ചെടുത്ത ജീവന്‍ തുടിക്കുന്ന ചിത്രങ്ങളില്‍ തെളിയുന്ന വൈദഗ്ധ്യം ബിജുവിന്റെ വൈകല്യങ്ങളെ മറയ്ക്കുന്നു. ജന്മനാ ശാരീരികവൈകല്യങ്ങള്‍ മൂലം...

    • Posted 3 months ago
    • 0
  • മീന്‍പത്തായങ്ങള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം

    ഇരിങ്ങാലക്കുട : അനധികൃതമായി നിര്‍മ്മിച്ച മീന്‍പത്തായങ്ങളും വലകളും പൊളിച്ചുനീക്കാന്‍ ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നല്‍കി. കെ.എല്‍.ഡി.സി കനാലില്‍ ചമ്മണ്ട പാലത്തിന് സമീപം സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള മീന്‍പത്തായമടക്കമുള്ളവയാണ് പൊളിച്ചുമാറ്റാനുള്ള നടപടികളെടുക്കാന്‍ ഫിഷറീസ് വകുപ്പ് കാട്ടൂര്‍ പോലീസിനും കാറളം പഞ്ചായത്തിനും നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം പത്തായങ്ങള്‍ സ്ഥാപിക്കുന്ന ഇടങ്ങളില്‍ വെള്ളം മലിനപ്പെടുന്നതായും ചണ്ടിയും പായലും...

    • Posted 3 years ago
    • 0
  • കാറളം

    തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് കാറളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാറളം വില്ലേജ് പൂര്‍ണ്ണമായും മനവലശ്ശേരി വില്ലേജില്‍ ഭാഗികമായും വ്യാപിച്ചുകിടക്കുന്ന കാറളം പഞ്ചായത്തിന് 17.79 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.  പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കരുവന്നൂര്‍ പുഴയും, കിഴക്കുഭാഗത്ത് പൊറത്തിശ്ശേരി പഞ്ചായത്തും, തെക്കുഭാഗത്ത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും പടിയൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കാട്ടൂര്‍ പഞ്ചായത്തുമാണ്....

    • Posted 5 years ago
    • 0