Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "devotional" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • ഊരകം പള്ളിയില്‍ ആയിരങ്ങള്‍ക്ക് വിസ്മയമായി നൂറ്റമ്പതടി നീളമുള്ള നേര്‍ച്ചകേക്ക്

  ഇരിങ്ങാലക്കുട: നൂറ്റമ്പതാം  വർഷത്തിൽ കന്യകാ മാതാവിന് 150 അടി നീളമുള്ള കേക്ക് നേർച്ചയായി സമർപ്പിച്ച് ഊരകം സിഎൽസി.ശതോത്തര സുവർണ ജൂബിലിയാഘോഷിക്കുന്ന ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ ആഘോഷമായ ജപമാലസമർപ്പണ സമാപനത്തോടനുബന്ധിച്ചാണ് നീളമേറിയ നേർച്ച സമർപ്പണം നടന്നത്. നൂറ്റമ്പത് വർഷത്തെ ഊരകം ഇടവകയുടെ ചരിത്രം ചിത്രകേക്കായി പ്രദർശിപ്പിച്ചിരുന്നു. ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ച...

  • Posted 5 months ago
  • 0
 • തൃപ്പുത്തരിയോടനുബന്ധിച്ചുള്ള കലവറ നിറക്കല്‍ ആരംഭിച്ചു

  ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ ഭാഗമായുള്ള കലവറ നിറക്കല്‍ ചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി മണക്കാട്ട്‌  പരമേശ്വരന്‍ നമ്പൂതിരി ദീപംകൊളുത്തി പ്രാരംഭം കുറിച്ചു .  ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍  എം എ സുമ , ക്ഷേത്രം മാനേജര്‍ ഇന്‍ ചാര്‍ജ് സി രാജാലക്ഷ്മി, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.  ഉണക്കല്ലരി, നാളികേരം,...

  • Posted 5 months ago
  • 0
 • സീറോമലബാര്‍ സഭയ്ക്ക് ഓള്‍ ഇന്ത്യന്‍ ജൂരിസ്ട്രഷന്‍ കേന്ദ്രീകരിച്ച് പുതിയ മെത്രാന്‍

  സീറോമലബാര്‍ സഭയുടെ ഔദ്യോഗിക പത്ര കുറിപ്പ് സീറോമലബാര്‍ സഭയ്ക്ക് All India Jurisdiction.GretaerHyderabad കേന്ദ്രീകരിച്ച് മാര്‍ റാഫേല്‍ തട്ടില്‍ പുതിയ മെത്രാന്‍ . ഞങ്ങളുടെ ചിരകാല സ്വപ്നമായ ചെന്നൈ മിഷന്‍ പുതിയ രൂപത ,പ്രഥമ മെത്രാനായി ജോബി പൊഴോലിപ്പറമ്പിലച്ചന്‍ ഹൊസൂര്‍ ആസ്ഥാനമായ പുതിയ രൂപതയുടെ പ്രഥമ മെത്രാന്‍ ,ചെന്നൈയില്‍ നിന്നും സ്വല്പം ദൂരെയാണെന്കിലും...

  • Posted 5 months ago
  • 0
 • നാവിന്‍ തുമ്പിലും മനസ്സിലും ആദ്യക്ഷരംകുറിച്ച് കുരുന്നുകള്‍

  ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ചിരിയും കളിയും കണ്ണുനീരുമായി കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. വിജയദശമി ദിനത്തില്‍ ഇരിങ്ങാലക്കുടയിലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്‌ഥാപനങ്ങളിലുമായി നടന്ന വിദ്യാരംഭത്തില്‍ ആയിരക്കണക്കിനു കുട്ടികളാണ്‌ പങ്കെടുത്തത്‌. ഓട്ടുരുളിയിലെ ഉണക്കലരിയില്‍ കൈവിരലുകള്‍ കൊണ്ട്‌ ഹരിശ്രീ എഴുതിച്ചും സ്വര്‍ണമോതിരം കൊണ്ട്‌ നാവിന്‍ തുമ്പില്‍ ആദ്യക്ഷരംകുറിച്ചുള്ള എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ കുരുന്നുകള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു ....

  • Posted 6 months ago
  • 0
 • തമസ്സകറ്റുന്ന നവരാത്രികാലം

  ഇന്ന് ദുര്‍ഗാഷ്ട്ടമി മനസിന്റെ അകത്തങ്ങളങ്ങള്‍ വരെ ശുദ്ധം വരുത്തി, നിഷ്‌കാമകര്‍മ്മം ദിനചര്യയാക്കാന്‍ ശക്തി ലഭിക്കാന്‍ പുസ്തകങ്ങളും പണിയായുധങ്ങളും പൂജക്ക് വയ്ക്കുന്ന ദിവസം തമസ്സകറ്റി വിദ്യയുടെ വെളിച്ചം വരികയാണ്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കല്‍പങ്ങളെ കേന്ദ്രീകരിച്ച് ഭാരതമാകെ നവരാത്രിപൂജയുടെ നാളുകള്‍. കേരളത്തില്‍ മുഖ്യമായും സരസ്വതീ ദേവിയെ കേന്ദ്രീകരിച്ചാണ് നവരാത്രി.എന്നാല്‍ ദേശീയ തലത്തില്‍...

  • Posted 6 months ago
  • 0
 • അഗ്രഹാരപ്പെരുമയോടെ ബൊമ്മക്കൊലു; നവരാത്രി ഒരുക്കത്തില്‍ കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവില്‍

  ഇരിങ്ങാലക്കുട : ബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ത്തിരുന്ന അഗ്രഹാരങ്ങളിലെ സ്മരണകള്‍ ഉണര്‍ത്തി നവരാത്രിയെ വരവേല്‍ക്കാന്‍ കൊരുമ്പിശ്ശേരി വിശ്വകുല മഹാമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഇക്കുറിയും ബൊമ്മക്കൊലു ഒരുങ്ങി. പന്ത്രണ്ട് വര്‍ഷത്തിലേറെയായി ഇവിടെ മുടങ്ങാതെ നവരാത്രിയെ എതിരേല്‍ക്കുന്ന മനോഹരമായ ബൊമ്മക്കൊലു ഒരുക്കാറുണ്ട്. ശങ്കരാചാര്യര്‍, അനന്തശയനം, ദശാവതാരം, വിശ്വാമിത്രന്‍, പാലാഴിമഥനം, ശ്രീരാമപട്ടാഭിഷേകം, ഗജേന്ദ്രമോക്ഷം, അഷ്ടലക്ഷ്മി, കൃഷ്ണനും ഗോപികമാരും എന്നീ ബൊമ്മകളോടൊപ്പം...

  • Posted 6 months ago
  • 0
 • ഇന്ന് മുതല്‍ നവരാത്രികാലം

  എല്ലാ ആഘോഷങ്ങളിലും എന്ന പോലെ നവരാത്രിയും കുട്ടികളുടെ ഉത്സവം തന്നെ. സരസ്വതീ കടാക്ഷത്തിനായി കുരുന്നുകള്‍ ഇന്ന് മുതല്‍ ഒന്‍പത് ദിവസം നവരാത്രി വ്രതത്തില്‍. ക്ഷേത്രങ്ങളും നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു തൃശ്ശൂര്‍ ജില്ലയിലെ പ്രധാന ആഘോഷം തിരുവുള്ളക്കാവ് ക്ഷേത്രത്തിലാണ് നടക്കുന്നത് കൂടാതെ ഇരിങ്ങാലക്കുടയിലെ വെട്ടിക്കര നനദുര്ഗാ ക്ഷേത്രം, ചേലുക്കാവ് ക്ഷേത്രം,കുമരഞ്ചിറ ക്ഷേത്രം,മതമൈത്രി നിലയം...

  • Posted 6 months ago
  • 0
 • ഹര്‍ത്താല്‍ ദിനത്തിലും നിറഞ്ഞ മാണിക്യപുരി

  ഇരിങ്ങാലക്കുട : ഹര്‍ത്താല്‍ ദിനമായിട്ടും നാലമ്പലദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്. ആയിരക്കണക്കിന് ഭക്തരാണ് ഇന്നലെയും ഇന്നുമായി രാവിലെയും വൈകീട്ടുമായി ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുലര്‍ച്ചെ നട തുറക്കും മുമ്പ് തന്നെ ഭക്തരുടെ നിര പ്രത്യക്ഷപ്പെട്ടു. ദൂര ദിക്കുകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ നന്നെ പുലര്‍ച്ചെ...

  • Posted 8 months ago
  • 0
 • നിറ നിറ… പൊലി പൊലി..

  ഇന്ന് കാര്‍ഷികാനുഷ്ഠാനമായ ഇല്ലം നിറ കാര്‍ഷിക സംസ്കാരത്തിന്റെ ഐശ്വര്യപൂര്‍ണ്ണമായ ഓരോര്‍മ്മപ്പെടുത്തല്‍. ആലില, അരയാലില, മാവില, പ്ലാവില, കായലില, വെളളില, പൊലുവള്ളിയില, സൂത്രവള്ളിയില, വട്ടപ്പിലയില, എന്നീ ഇലകള്‍ തെങ്ങിന്റെ പാന്തം കൊണ്ട് കെട്ടി കുളിച്ചീറനോടെ അതിനകത്ത് അമ്പലത്തില്‍ നിന്നും പൂജിച്ച കതിര്‍ വെച്ച് നിറനിറ… പൊലി പൊലി.. എന്നു പറഞ്ഞ് വീട്ടിലെത്തി പൂജാമുറി,...

  • Posted 8 months ago
  • 0
 • സുദര്‍ശനപ്രിയന്‍ വാഴും പായമ്മല്‍

  തൃശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിലാണ്‌ പുരാതനമായ പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം. നാലമ്പലം തീര്‍ത്ഥയാത്രയുടെ പരിസമാപ്തി കുറിക്കുന്ന പായമ്മല്‍ക്ഷേത്രം. കരിങ്കല്ലുകൊണ്ട്‌ തീര്‍ത്ത ചതുര്‍ബാഹു വിഗ്രഹം. ലവണാസുരവധത്തിന്‌ തയ്യാറെടുത്ത്‌ നില്‍ക്കുന്ന കോപിഷ്ടനായ ശത്രുഘ്നന്റെ ഭാവം. ഉപദേവനായ ഗണപതിയുടെ പ്രതിഷ്ഠയ്ക്കുമുണ്ട്‌ അപൂര്‍വത. ശ്രീകോവിലിനോട്‌ ചേര്‍ന്നുള്ള ശിലയാണിത്‌. ക്ഷേത്രത്തിലെ പൂജ മൂന്നുനേരം. എല്ലാ ദിവസവും വൈകുന്നേരങ്ങളിലുള്ള വിശേഷമാണ്‌...

  • Posted 8 months ago
  • 0