Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "features" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
  • കോള്‍പ്പാടങ്ങളിലെ കടന്നുകയറ്റം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു

    മുരിയാട് : വിരുന്നുകാരായ ദേശാടനപ്പക്ഷികള്‍ കോള്‍പ്പാടങ്ങളില്‍നിന്ന് പറന്നകലുകയാണ്. തനത് ആവാസവ്യവസ്ഥകളിലുണ്ടായ കടന്നുകയറ്റവും പരിസ്ഥിതിവ്യതിയാനവുമെല്ലാം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു. ഏഷ്യന്‍ വാട്ടര്‍ബേഡ് കൗണ്ടിന്റെ ഭാഗമായി ജനുവരിമാസത്തില്‍ തൃശ്ശൂര്‍,മുരിയാട്,പൊന്നാനി കോള്‍പ്പാടങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തല്‍. 77 വര്‍ഗങ്ങളിലായി 29,805 പക്ഷികളെയാണ് ഈവര്‍ഷത്തെ സര്‍വേയില്‍ കോള്‍പ്പാടങ്ങളില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം 74 ഇനങ്ങളിലായി 48,312...

    • Posted 1 month ago
    • 0
  • എണ്‍പതു ശതമാനം വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു

    ഇരിങ്ങാലക്കുട: പല വീടുകളിലും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാണ് നിര്‍മാര്‍ജനം ചെയ്യുന്നതെന്നത്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേയുടെ ഭാഗമായി പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരേ ബോധവത്കരണവും സീഡ് നടത്തി. ഇരുനൂറോളം വീടുകളിലാണ് സീഡ് സര്‍വേ നടത്തിയത്. കുടുംബശ്രീപ്രവര്‍ത്തകര്‍ ആഴ്ചയില്‍ ഒരുദിവസം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന വീടുകളൊഴിച്ച്...

    • Posted 1 month ago
    • 0
  • നഗരത്തില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കുക എപ്പോള്‍ വേണമെങ്കിലും കുരുക്കുവിഴാം

    ഇരിങ്ങാലക്കുട : നിങ്ങളൊരു ഇരുചക്ര വാഹനക്കാരനോ കാല്‍നടയാത്രക്കാരനോ ആണെങ്കില്‍ ഏതു നിമിഷവും കഴുത്തിലോ കാലിലോ വീഴാന്‍ പാകത്തിനായിട്ടുള്ള കുരുക്കുകളാണ് ഈ നഗരത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. മാപ്രാണം സ്വദേശി കൃഷ്ണ പ്രസാദ് കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസിനായി വെളുപ്പിന് ഠാണാവില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നടന്ന് നീങ്ങുമ്പോള്‍ അത്തരമൊരു കുരുക്ക്...

    • Posted 2 months ago
    • 0
  • 250ല്‍ തുടങ്ങി 2400 വരെ നീളുന്ന ഇരിങ്ങാലക്കുടയിലെ കേക്കുകളുടെ ലോകം

    ഇരിങ്ങാലക്കുട : രക്ഷകന്റെ തിരുപ്പിറവിക്കൊപ്പം രുചി ലോകം കീഴടക്കാന്‍ കേക്ക് വിപണിയും ഒരുങ്ങി. ഇനി വര്‍ണ കേക്കുകളുടെ ക്രിസ്മസ് കാലം. പല നിറത്തിലും രൂപത്തിലും അലങ്കാരങ്ങളുടെയും ആഡംബരങ്ങളുടെയും പ്രഭയുമായി നിങ്ങളുടെ മനം കവരാന്‍ കേക്കുകളുടെ മായിക പ്രപഞ്ചം നഗരത്തിലെ ബേക്കറികളുടെ കണ്ണാടി കൂടാരങ്ങളില്‍ നിരന്ന് കഴിഞ്ഞു. റെഡ് വെല്‍വറ്റ്,ഒപ്പറ,മാര്‍ക്കീ,ട്രീസ മൈസൂര്‍,ബ്ലാക്ക്‌ ഫോറെസ്റ്റ്,വൈറ്റ്...

    • Posted 2 months ago
    • 0
  • ടൗണ്‍ ഹാളിനെ നാറ്റിക്കുന്നത് ആര്‍ക്കുവേണ്ടി… ???

    ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ തന്നെ ആദ്യമായി സ്ഥാപിക്കപ്പെട്ട ടൗണ്‍ ഹാളുകളില്‍ ഒരു പ്രമുഖ സ്ഥാനമുണ്ടായിരുന്ന ഒന്നായിരുന്നു ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാള്‍. രണ്ട് ഹാളുകളുള്ള ഇതിന്റെ  ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും വളരെയധികം സാധാരണ ജനങ്ങള്‍ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി വളരെ കുറഞ്ഞ ചിലവില്‍ സമീപിക്കാന്‍ കഴിയുന്ന...

    • Posted 2 months ago
    • 0
  • കള്ള ടാക്സികളും വാടക കാറുകളും വര്‍ധിക്കുന്നു.. ടാക്സി കാര്‍ മേഖല നശിക്കുന്നു

    ഇരിങ്ങാലക്കുട :കള്ള ടാക്സികളും വാടക കാറുകളും വ്യാപകമായതോടെ ടാക്സി കാര്‍ മേഖല നശിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ കാറുകളാണ് റെന്റ് എ കാര്‍ എന്ന നിലയില്‍ നാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിലേക്ക് നികുതിയടച്ച്‌ ഓടുന്ന ടാക്സി കാറുകള്‍ക്ക് ഓട്ടമില്ലാതായിരിക്കുകയാണ്. നികുതിയുടെ കാര്യത്തിലും വലിയ അന്തരമുണ്ട്. ടാക്സി കാറുകള്‍ 30000 രൂപ മുതല്‍ 45000 രൂപ വരെ...

    • Posted 2 months ago
    • 0
  • മുരിയാട് കോള്‍ സമരാഗ്നിക്ക് ഇന്ന് പതിനോന്ന് വയസ്സ് തികയുമ്പോഴും വാഗ്ദാന ലംഘനങ്ങളുടെ മാത്രം എട്ടു വര്‍ഷം 

    ഇരിങ്ങാലക്കുട: മുരിയാട് കായല്‍ മേഖലയില്‍ കൃഷിചെയ്യുന്നതിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകമുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് ഇന്ന് പതിനോന്ന് വയസ്സ് തികയുന്നു. എന്നാല്‍, സമരത്തിന്റെ ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ നടപ്പിലാക്കാതെ സര്‍ക്കാര്‍ കോടികളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും ഇതുവരേയും കൃഷി നടത്താന്‍വേണ്ട സാഹചര്യമൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയിലാണ് കര്‍ഷകമുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ വീണ്ടുമൊരു സമരത്തെക്കുറിച്ചും ആലോചന ശക്തമാണ്....

    • Posted 3 months ago
    • 0
  • പ്രവര്‍ത്തനക്ഷമമല്ലാത്ത കെട്ടുചിറ ഷട്ടര്‍ ഹെക്ടറുകളോളം കോള്‍ മേഖലയെ തരിശാക്കിയിട്ടിരിക്കുന്നു

    പടിയൂര്‍ കെട്ടുചിറ സ്ലൂയിസിയിലെ റെഗുലേറ്റര്‍ ഷട്ടറിന്റെ അപാകം മൂലം കോള്‍കൃഷി പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. റിസര്‍വോയറിലെ ജലനിരപ്പ് ക്രമപ്പെടുത്തുവാന്‍ കഴിയുംവിധം ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിര്‍മാണത്തിലെ അപാകമാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം പൂമംഗലം, പടിയൂര്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന നാനൂറ് ഹെക്ടറോളം വരുന്ന കോള്‍മേഖലയിലെ ഭൂരിഭാഗവും വര്‍ഷങ്ങളായി തരിശുകിടക്കുകയാണ്. ഈ മേഖലയില്‍ ഇപ്പോള്‍...

    • Posted 3 months ago
    • 0
  • ഗാനമേള വേദികളില്‍ 51 വര്‍ഷത്തെ ചരിത്രവുമായി ചാക്കോ മാഷ്

    പാട്ടിന്റെ ഈണത്തില്‍ സ്വയം മറന്ന് താളം പിടിക്കാന്‍ കണ്‍മുമ്പില്‍ അധികമാരും ഉണ്ടായിരുന്നില്ല.. ആസ്വാദകരായി അരികില്‍ ഉണ്ടായിരുന്നത് രണ്ടേ രണ്ടു പേര്‍. എന്നിട്ടും അന്നു വരെ പാടിയതില്‍ ഏറ്റവും ശ്രുതിമധുരമായാണ് ചാക്കോ മാഷ് പാടി അവസാനിപ്പിച്ചത്. പാട്ടിലെ വരികള്‍ എന്ന പോലെ ആ ഒരു പാട്ടുകൊണ്ടു ചരിത്രം കുറിച്ചു ചാക്കോ മാഷ്. 51...

    • Posted 3 months ago
    • 0
  • രാമ സ്വാമിയുടെ കലണ്ടറില്‍ വര്‍ഷങ്ങള്‍ അനവധി

    1947 ഓഗസ്റ്റ് 15 ആഴ്ചയിലെ ഏതു ദിവസമാണ്? അല്ലെങ്കില്‍ 1956 നവംബര്‍ ഒന്ന് ഏതാണ് ദിവസം? രാമസ്വാമി കൃത്യമായി പറയും. ഏതു വര്‍ഷത്തെ ഏതു തീയതി പറഞ്ഞാലും അന്ന് ആഴ്ചയിലെ ഏതു ദിവസമായിരുന്നെന്ന് പറയാന്‍ അദ്ദേഹം സൂത്രവിദ്യ കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തുവര്‍ഷം എ.ഡി. ഒന്നു മുതലുള്ള 4,032 വര്‍ഷങ്ങള്‍ ഒരൊറ്റ കലണ്ടറില്‍ ചിട്ടപ്പെടുത്തിയിരിക്കുകയാണ്...

    • Posted 3 months ago
    • 0