Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "Latest News" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • പെരുന്നാളിന്റെ മറവില്‍ നഗരത്തില്‍ അനധികൃത കൈയേറ്റങ്ങള്‍

  ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പെരുന്നാളിന്റെ ദിവസങ്ങളില്‍ അതിന്റെ മറവു പറ്റിയെന്നോണം നഗരത്തിലെ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ചു കൊണ്ട് പാടങ്ങള്‍ നികത്തി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പട്ടാപകലടക്കം റോഡിന് ഇരുവശങ്ങളിലെ സ്ഥലങ്ങളിലും മാസ് തിയ്യറ്ററിന് പുറകുവശത്ത് പുതിയതായി വരുന്ന വില്ല പ്രോജക്ടിന്റെ മറവിലുമാണ്  ഏക്കറുകളോളം പാടം നികത്തി കൊണ്ടിരിക്കുന്നത്. നഗരസഭയുടെയോ റവന്യു...

  • Posted 1 month ago
  • 0
 • ടൗണ്‍ ഹാളിനെ നാറ്റിക്കുന്നത് ആര്‍ക്കുവേണ്ടി… ???

  ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ തന്നെ ആദ്യമായി സ്ഥാപിക്കപ്പെട്ട ടൗണ്‍ ഹാളുകളില്‍ ഒരു പ്രമുഖ സ്ഥാനമുണ്ടായിരുന്ന ഒന്നായിരുന്നു ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാള്‍. രണ്ട് ഹാളുകളുള്ള ഇതിന്റെ  ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും വളരെയധികം സാധാരണ ജനങ്ങള്‍ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി വളരെ കുറഞ്ഞ ചിലവില്‍ സമീപിക്കാന്‍ കഴിയുന്ന...

  • Posted 2 months ago
  • 0
 • അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനം ഇന്നസെന്റ് ഒഴിയുന്നു

  ഇരിങ്ങാലക്കുട:നീണ്ട പതിനേഴ്‌ വര്‍ഷത്തോളമായി താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തുടരുന്ന ഇന്നസെന്റ് എം.പി അതില്‍ നിന്നും ഒഴിയുന്നതായി വ്യക്തമാക്കി. തുടര്‍ച്ചയായി നാല് തവണയും എതിരില്ലാതെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എത്തിയ ഇന്നസെന്റിന്റെ പ്രയത്നങ്ങള്‍ ആയിരുന്നു താര സംഘടനയായ അമ്മയെ ഇന്നത്തെ നിലയിലേക്കെത്തിച്ചത്. താരങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംഘടന ഇന്ന്...

  • Posted 2 months ago
  • 0
 • കേരളാ കോണ്‍ഗ്രസ് ഇടത്തേക്ക് പോകുമ്പോള്‍.. തോമസ്‌ ഉണ്ണിയാടന്‍ വലത്തേക്കോ ??

  ഇരിഞ്ഞാലക്കുട: ഏറെ നാളുകളായി യു ഡി എഫ് മുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കുറച്ച് നാളുകളായി ഇരുമുന്നണികളുടേയും ഭാഗമല്ലാതെ സ്വതന്ത്രമായി നിന്ന് വരികയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ച് പോകണമെന്നുള്ള പി.ജെ.ജോസഫ്‌ വിഭാഗത്തിന്‍റെ അടക്കം താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായിക്കൊണ്ട് ജോസ് കെ മാണിയടക്കമുള്ള ഇപ്പോള്‍ മുന്നണിയിലെ ശക്തമായ യുവജനപക്ഷം കെ.എം.മാണിയുടെ...

  • Posted 2 months ago
  • 0
 • അഡ്വ. സി.പി. ഉദയഭാനുവിന് ഇരിങ്ങാലക്കുട ജയിലില്‍ വിഐപി പരിഗണനയെന്ന് ആരോപണം

  ഇരിങ്ങാലക്കുട : കൊലക്കേസില്‍ റിമാന്‍ഡിലായ ഉദയഭാനു വക്കീലിന് ഇരിങ്ങാലക്കുട ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നതായി ആരോപണം . ഹൈക്കോടതിയില്‍ ഒന്നാം നമ്പര്‍ ക്രിമിനല്‍ അഭിഭാഷകന്‍. ഈ പരിഗണനകള്‍ ചാലക്കുടിയില്‍ ഭൂമിദല്ലാള്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ ഇരിങ്ങാലക്കുട സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനുവിനും ലഭിച്ചു. ഇത് വിവാദമായപ്പോള്‍ ജയില്‍ വകുപ്പ്...

  • Posted 2 months ago
  • 0
 • ബൈപ്പാസ് റോഡ്‌ പണികള്‍ ആരംഭിച്ചു , ജനകീയ സമരം പിന്‍വലിച്ചു

  ഇരിഞ്ഞാലക്കുട: വര്‍ഷങ്ങളായി മുടങ്ങികിടന്നിരുന്ന ഇരിഞ്ഞാലക്കുട ബൈപ്പാസ് റോഡിന്‍റെ പണികളാരംഭിച്ചു. പ്രിയദര്‍ശിനി കലാവേദി,നമ്മുടെ ഇരിഞ്ഞാലക്കുട എന്നീ സംഘടനകള്‍ സംയുക്തമായി നടത്തി വന്നിരുന്ന ജനകീയ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് നഗരസഭയുടെ കണ്ണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സമര സമിതിയുടെ സമരം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ശവമഞ്ച വിലാപയാത്രയും ഹര്‍ത്താലും പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ്...

  • Posted 3 months ago
  • 0
 • നമ്മുടെ കെ.എസ്.ഇയെ ഗോദ്‌റെജ് ഗ്രൂപ്പ് സ്വന്തമാക്കുമോ ???

  ഇരിങ്ങാലക്കുട : ഗോദ്‌റെജ് ഗ്രൂപ്പ്, തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള കാലിത്തീറ്റ നിര്‍മാതാക്കളായ കേരള സോള്‍വന്റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡി (കെ.എസ്.ഇ.)നെ ഏറ്റെടുക്കാനൊരുങ്ങുന്നതായി സൂചന. ഗോദ്‌റെജ് അഗ്രോവെറ്റ് എന്ന പേരില്‍ ഗ്രൂപ്പിനു കീഴില്‍ കാലിത്തീറ്റ കമ്പനിയുണ്ട്. ഇതിന്റെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഏറ്റെടുക്കലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗോദ്‌റെജ് അഗ്രോവെറ്റിന്റെ ചെയര്‍മാന്‍ നദീര്‍ ഗോദ്‌റെജ് ഈയിടെ കെ.എസ്.ഇ.യുടെ...

  • Posted 3 months ago
  • 0
 • പി യു ചിത്രക്ക് റെക്കോഡ്; കലിക്കറ്റ് അത്ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളേജ് മുന്നില്‍

  ഇരിങ്ങാലക്കുട: 1500 മീറ്ററില്‍ ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ അഭിമാനവും രാജ്യാന്തര താരവുമായ പി യു ചിത്രയുടെ റെക്കോഡിന്റെ തിളക്കത്തില്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് അത്ലറ്റിക് ചാമ്പ്യഷിപ്പിന് തുടക്കം. ആദ്യദിനം ഒരുസ്വര്‍ണവും നാല് വെള്ളിയും ഒരുവെങ്കലവുമടക്കം 18 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് മുന്നില്‍. വിടിബി ശ്രീകൃഷ്ണപുരം ആറുപോയിന്റുമായി രണ്ടാമതുണ്ട്. അഞ്ച്...

  • Posted 3 months ago
  • 0
 • ബൈപ്പാസ് റോഡ്‌ മഴയ്ക്ക് ശേഷം….

  ഇരിഞ്ഞാലക്കുട: നഗരസഭാ അധ്യക്ഷന്റെ നേത്രത്വത്തില്‍ ഇന്ന് വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഇരിഞ്ഞാലക്കുട ബൈപ്പാസ് റോഡിന്റെ പ്രാഥമികമായ എല്ലാ നടപടികളും പൂര്‍ത്തിയായതാണെന്നും അതിന്റെ ടാറിംഗ് മഴയ്ക്ക് ശേഷം നിര്‍വഹിക്കുമെന്നും ചെയര്‍പേഴ്സന്‍ വ്യക്തമാക്കി. ബൈപ്പാസ് റോഡ്‌ ചതുപ്പ് ആയതിനാല്‍ മഴ സമയത്ത് ടാറിംഗ് നിര്‍വഹിച്ചാല്‍ റോഡ്‌ നിലനില്‍ക്കില്ലെന്നുള്ള മുന്‍സിപ്പല്‍ എ ഇ യുടെ നിര്‍ദേശത്തെ...

  • Posted 3 months ago
  • 0
 • ബൈപ്പാസ് റോഡിനായി ജനകീയ നിരാഹാരം ആരംഭിച്ചു

  ഇരിഞ്ഞാലക്കുട:പണിപൂര്‍ത്തിയാവാതെ കിടക്കുന്ന ഇരിഞ്ഞാലക്കുട ബൈപ്പാസ് റോഡ്‌ പണിപൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്ന്ആവശ്യപ്പെട്ട് പ്രിയദര്‍ശിനി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ഓഫീസിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.പീപ്പിള്‍സ് യുണിയന്‍ ജില്ലാ പ്രസിഡന്റ്‌ ടി.കെ. വാസു,സാംസ്കാരിക വേദി പ്രസിഡന്റ്‌ പി.കെ.ഭാസിക്ക് ഹാരമണിയിച്ചു കൊണ്ട് നിരാഹാര സമരം ഉല്‍ഘാടനം ചെയ്തു.നമ്മുടെ ഇരിഞ്ഞാലക്കുട കൂട്ടായ്മ സെക്രട്ടറി...

  • Posted 3 months ago
  • 0