Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "politics" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • കെ.എസ്.യു ക്രൈസ്റ്റ് കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു..

  ഇരിഞ്ഞാലക്കുട:- കെ.എസ്.യു. ക്രൈസ്റ്റ് കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ഇരിഞ്ഞാലക്കുട കാട്ടുങ്ങച്ചിറയിലെ മാനസിക അസ്വാസ്ഥ്യമുള്ളവരുടെ അഭയ കേന്ദ്രമായ സാന്ത്വന സദനിലെ അമ്മമാര്‍ക്കൊപ്പമാണ് മധുരം നല്‍കിയും കേക്കു മുറിച്ചും ക്രിസ്തുമസ് ആഘോഷിച്ചത്. പരിപാടി ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ്.പി.ടി. ഉദ്ഘാടനം ചെയ്തു. KSU ജില്ലാ വൈസ് പ്രസിഡന്റ് ഡേവിഡ്...

  • Posted 2 months ago
  • 0
 • കേരളാ കോണ്‍ഗ്രസ് ഇടത്തേക്ക് പോകുമ്പോള്‍.. തോമസ്‌ ഉണ്ണിയാടന്‍ വലത്തേക്കോ ??

  ഇരിഞ്ഞാലക്കുട: ഏറെ നാളുകളായി യു ഡി എഫ് മുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കുറച്ച് നാളുകളായി ഇരുമുന്നണികളുടേയും ഭാഗമല്ലാതെ സ്വതന്ത്രമായി നിന്ന് വരികയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ച് പോകണമെന്നുള്ള പി.ജെ.ജോസഫ്‌ വിഭാഗത്തിന്‍റെ അടക്കം താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായിക്കൊണ്ട് ജോസ് കെ മാണിയടക്കമുള്ള ഇപ്പോള്‍ മുന്നണിയിലെ ശക്തമായ യുവജനപക്ഷം കെ.എം.മാണിയുടെ...

  • Posted 2 months ago
  • 0
 • തന്റെ നാലു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ്‌ എം പി

  ഇരിഞ്ഞാലക്കുട: കടല്‍ ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ പാര്‍ലമെന്‍റ് അംഗം എന്ന നിലയിലുള്ള തന്‍റെ നാലു0 മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഇരിഞ്ഞാലക്കുട സ്വദേശിയും ചാലക്കുടി എം പിയുമായ ഇന്നസെന്റ് തന്റെ ഫേസ്ബുക്കിലൂടെ വ്യക്ത്തമാക്കി. അതിന്‍റെ ആദ്യ നടപടി എന്ന വണ്ണം കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ച...

  • Posted 3 months ago
  • 0
 • ബൈപ്പാസിനായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു

  ഇരിഞ്ഞാലക്കുട:എണ്‍പത് വര്‍ഷത്തെ പഴക്കമുള്ള ഇരിഞ്ഞാലക്കുട നഗരസഭയിലെ മുപ്പത്തിയെട്ടു വര്‍ഷമായി പണി പൂര്‍ത്തിയാവാതെ കിടക്കുന്ന നഗരസഭ ബൈപ്പാസ് റോഡ്‌ ഉടന്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇരിഞ്ഞാലക്കുടയിലെ പ്രമുഖ സാംസ്കാരിക വേദിയായ പ്രിയദര്ശിനി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നമ്മുടെ ഇരിഞ്ഞാലക്കുട ഫേസ്ബുക്ക്‌ കൂടയ്മയുടെ പിന്തുണയോടെ നവംബര്‍ 17 രാവിലെ 10.30 മുതല്‍...

  • Posted 3 months ago
  • 0
 • ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോട് അധികാരികള്‍ക്ക് ക്രൂരമായ അവഗണന – തോമസ് ഉണ്ണിയാടന്‍

  ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷനോട് അധികാരികള്‍ ക്രൂരമായ അവഗണനയാണ് കാണിക്കുന്നതെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ കേരള കോണ്‍ഗ്രസ് (എം) ആളൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേക്ക് നല്ല നിലയില്‍ വരുമാനമുണ്ടാക്കി കൊടുക്കുന്ന സ്റ്റേഷനുകളിലൊന്നാണിത്. ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിദിനം...

  • Posted 3 months ago
  • 0
 • ഹിന്ദു ഐക്യ വേദി ഹര്‍ത്താല്‍ പൂര്‍ണ്ണം

  ഇരിങ്ങാലക്കുട : ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത മലബാര്‍ ദേവസ്വം ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി തൃശൂര്‍ ജില്ലയില്‍ ഇന്ന് നടന്ന  ഹര്‍ത്താല്‍ പൂര്‍ണ്ണം. ഹൈന്ദവ സ്ഥാപനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ഭരണകൂട ഭീകരത നടക്കുന്നെന്നാരോപിച്ച്  ഇരിങ്ങാലക്കുടയില്‍ പ്രതിഷേധപ്രകടനം ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് ആല്‍ത്തറയില്‍ നടന്ന യോഗത്തില്‍  താലുക്ക് സംഘചാലക് ...

  • Posted 4 months ago
  • 0
 • പടയൊരുക്കം;മുരിയാട് മണ്ഡലത്തില്‍ സിഗ്നേച്ചര്‍ കാംപെയിന്‍ ആരംഭിച്ചു.

  മുരിയാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തോടനുബന്ധിച്ചുള്ള സിഗ്നേച്ചര്‍ കാംപെയിന് മുരിയാട് മണ്ഡലത്തില്‍ തുടക്കമായി. പ്രശസ്ത ശില്‍പി രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  ഐ.ആര്‍.ജെയിംസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സി.വി. ജോസ്,  മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.ബാലകൃഷ്ണന്‍,...

  • Posted 4 months ago
  • 0
 • പ്രാദേശിക ജനകീയ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത് ജനപ്രതിനിധികളുടെ ധിക്കാരം ; പി.സി.ജോര്‍ജ്ജ്.

  ഇരിഞ്ഞാലക്കുട ; പ്രാദേശിക ജനകീയപ്രശ്‌നങ്ങളില്‍ ജനവിരുദ്ധനിലപാട് സ്വീകരിക്കുന്ന  ജനപ്രതിനിധികളാണ് ജനാധിപത്യത്തെ പരിഹാസ്യമാക്കുന്നത് എന്നും അത്തരക്കാര്‍ ഇനിമേല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയില്ല  എന്ന് ഉറപ്പുവരുത്തണം എന്നും  കേരളജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്ജ് എം.എല്‍.എ. ഇരിഞ്ഞാലക്കുട ഗാന്ധിഗ്രാം പാറേല്‍ റോഡ് നിവാസികളുടെ റോഡ് കയ്യേറിയ സംഭവത്തില്‍ ജനകീയ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാലുമീറ്ററിലേറെ വീതിയുണ്ടായിരുന്ന റോഡ്...

  • Posted 4 months ago
  • 0
 • എം സി പി , ചാത്തന്‍ മാസ്റ്റര്‍ ഹാള്‍ വിഷയത്തില്‍ പ്രതിഷേധിച്ച് സി പി ഐയുടെ മുന്‍സിപ്പല്‍ മാര്‍ച്ച്

  ഇരിങ്ങാലക്കുട : എം സി പി കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി നടപ്പിലാക്കുക , പി കെ ചാത്തന്‍ മാസ്റ്റര്‍ ഹാളിന്റെ പണി ഉടന്‍ നടപ്പിലാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് സി പി ഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഇരിങ്ങാലക്കുടയില്‍ മുന്‍സിപ്പല്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് സി പി ഐ ഓഫീസില്‍...

  • Posted 4 months ago
  • 0
 • ക്ലീന്‍ താണിശ്ശേരിക്ക് ആരംഭമായി

  താണിശ്ശേരി: ഇരിങ്ങാലക്കുട താണിശ്ശേരി ഗ്രാമസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ 2017 ന്റെ ഭാഗമായി ക്ലീന്‍ താണിശ്ശേരി ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് 11-ആം വാര്‍ഡ് മെമ്പര്‍ ശ്രീ വിനീഷ് കെ വി  നിര്‍വഹിച്ചു. ഗ്രാമസേവാ സമിതി സെക്രട്ടറി നവീന്‍ വി എസ് അധ്യക്ഷത വഹിച്ചു. താണിശ്ശേരിയെ സമ്പൂര്‍ണ ശുചിത്വ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഒക്ടോബര്‍ 23 മുതല്‍...

  • Posted 4 months ago
  • 0