Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "slider" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം.. - page 2
  • പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്കുകള്‍

    എടക്കുളം: പൂമംഗലം പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാങ്കുകള്‍ വിതരണം ചെയ്തത്. എടക്കുളം കനാല്‍ ബെയ്‌സില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ടാങ്ക് വിതരണോദ്ഘാടനം നടത്തി. മിനി ശിവദാസന്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ കവിത സുരേഷ്, ഈനാശു പല്ലിശ്ശേരി, ജോയ്‌സന്‍...

    • Posted 1 month ago
    • 0
  • കല്ലട വേലക്ക് കൊടിയേറി

    പൊറത്തിശ്ശേരി : ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി 19 നും വേലാഘോഷം 22,23 തിയ്യതികളില്‍ ആഘോഷിക്കുന്നു. ചൊവാഴ്ച രാവിലെ ക്ഷേത്രത്തില്‍മേല്‍ശാന്തി സ്വരാജ് പി.എം. ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. വൈകിട്ട് 6.30 ന് കണ്ടാരം തറയിലും കൊടിയേറ്റം നടത്തും. ജനുവരി 23 ചൊവ്വാഴ്ച വേലാഘോഷദിനത്തില്‍ വൈകീട്ട് 4:30 മുതല്‍ 7...

    • Posted 1 month ago
    • 0
  • വൈക്കര മഹാവിഷ്ണുക്ഷേത്രോത്സവത്തിന് കൊടിയേറി

    നടവരമ്പ്: വൈക്കര മഹാവിഷ്ണുക്ഷേത്രോത്സവം തുടങ്ങി. നകരമണ്ണ്! ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായി എതൃത്ത്പൂജ, ചതുശ്ശുദ്ധി ധാര, പഞ്ചകം, പഞ്ചഗവ്യം, പന്തീരടിപൂജ, നാരായണീയപാരായണം, ഓട്ടന്‍തുള്ളല്‍, നൃത്തവിസ്മയം എന്നിവ നടന്നു. തിങ്കളാഴ്ച രാവിലെ ആറിന് എതൃത്ത്പൂജ, ഏഴിന് പന്തീരടിപൂജ, എട്ടിന് ശ്രീഭൂതബലി, വൈകീട്ട് 5.30-ന് നാരായണീയപാരായണം, 7.15-ന് ചിറയ്ക്കല്‍ നിധീഷും സംഘവും അവതരിപ്പിക്കുന്ന...

    • Posted 1 month ago
    • 0
  • അരങ്ങിലും അഭ്രപാളിയിലും തിളക്കമായ സതീഷ്‌ മേനോന്‍

    ഞാനും ഇരിങ്ങലക്കുടക്കാരന്‍ ഭാഗം  – 1  47 വര്‍ഷങ്ങള്‍ക്കുള്ളില്‍ 145 ല്‍ പരം നാടകങ്ങളിലൂടെയും വിവിധ സീരിയലുകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും പ്രശസ്തനായി ഇന്ന് സിനിമ രംഗത്ത് വിത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനാണ് സതീഷ്‌ മേനോന്‍. സ്കൂള്‍ പഠന കാലത്ത് നാഷണല്‍ ഹൈസ്കൂളിലെ വേദിയില്‍ ഹരിശ്രീ കുറിച്ച സതീഷ്‌ ക്രൈസ്റ്റ് കോളേജ് കളരിയിലൂടെ...

    • Posted 1 month ago
    • 0
  • ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടന്നു

    ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷകര്‍തൃ ദിനവും,യാത്രയയപ്പ് സമ്മേളനവും തൃശൂര്‍ കളക്ടറേറ്റ് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണര്‍ ജനറലും, പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ  ശ്രീമതി അയന പി.എന്‍.ഉദ്ഘാടനം ചെയ്തു. എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ ഡോ .സി.കെ. രവി അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ ഇ.ജി.ജിനന്‍ മുഖ്യാതിഥിയായിരുന്നു. ഡോ.സി.കെ.രവി...

    • Posted 1 month ago
    • 0
  • ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് 2.18 കോടി

    ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷനിലെ 13 പ്രവൃത്തികള്‍ക്കായി 2.18 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ നടത്തുന്നതായി ഡിവിഷന്‍ അംഗം എന്‍.കെ. ഉദയപ്രകാശ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്തിലെ കോതറ ലിഫ്റ്റ് ഇറിഗേഷന് നാല്‍പ്പത്തിമൂന്നുലക്ഷം, മണ്ണുങ്ങല്‍ കോളനി സമഗ്രവികസനത്തിന് പത്തുലക്ഷവും കോടങ്കുളം-പുളിക്കച്ചിറ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് ഇരുപതുലക്ഷവും നീക്കിവെച്ചിട്ടുണ്ട്. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ...

    • Posted 1 month ago
    • 0
  • എണ്‍പതു ശതമാനം വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു

    ഇരിങ്ങാലക്കുട: പല വീടുകളിലും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാണ് നിര്‍മാര്‍ജനം ചെയ്യുന്നതെന്നത്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേയുടെ ഭാഗമായി പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരേ ബോധവത്കരണവും സീഡ് നടത്തി. ഇരുനൂറോളം വീടുകളിലാണ് സീഡ് സര്‍വേ നടത്തിയത്. കുടുംബശ്രീപ്രവര്‍ത്തകര്‍ ആഴ്ചയില്‍ ഒരുദിവസം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന വീടുകളൊഴിച്ച്...

    • Posted 1 month ago
    • 0
  • പെരുന്നാളിന്റെ മറവില്‍ നഗരത്തില്‍ അനധികൃത കൈയേറ്റങ്ങള്‍

    ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പെരുന്നാളിന്റെ ദിവസങ്ങളില്‍ അതിന്റെ മറവു പറ്റിയെന്നോണം നഗരത്തിലെ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ചു കൊണ്ട് പാടങ്ങള്‍ നികത്തി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പട്ടാപകലടക്കം റോഡിന് ഇരുവശങ്ങളിലെ സ്ഥലങ്ങളിലും മാസ് തിയ്യറ്ററിന് പുറകുവശത്ത് പുതിയതായി വരുന്ന വില്ല പ്രോജക്ടിന്റെ മറവിലുമാണ്  ഏക്കറുകളോളം പാടം നികത്തി കൊണ്ടിരിക്കുന്നത്. നഗരസഭയുടെയോ റവന്യു...

    • Posted 1 month ago
    • 0
  • കണക്കിന് വിമര്‍ശിച്ച് ഇരിങ്ങാലക്കുട എസ് എന്‍ സ്കൂളിലെ ചാരുദര്‍ശന്‍

    തൃശൂര്‍: ഈ ചാക്യാര്‍ ആരെയും വിടില്ല. വെറുതെയൊന്ന് കയറിയേക്കാം എന്ന് കരുതി തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ എത്തിയവര്‍ പറഞ്ഞു. മുടി കറുപ്പിച്ചാല്‍ കുറ്റം, കറുപ്പിച്ചില്ലേലും കുറ്റം കഷണ്ടി കയറിയ തലയുള്ളവര്‍ക്കും കിട്ടി കണക്കിന് കളിയാക്കല്‍.സ്കൂള്‍ കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പാഞ്ചാലിയുടെ സ്വയംവര കഥ കൂത്താക്കിയ ഇരിങ്ങാലക്കുട എസ് എന്‍ എച്ച്...

    • Posted 2 months ago
    • 0
  • എസ് കെയുടെ കത്തുമായി 42 വര്‍ഷങ്ങള്‍

    ഇരിങ്ങാലക്കുട : ലോകം ചെറുതായിവരികയാണ്. യാത്രകള്‍ ചെയ്യാന്‍ ഇന്ന് സകല സൗകര്യങ്ങളും ലഭ്യമാണ്. ദിവസങ്ങളും മാസങ്ങളുമെടുത്ത് അലഞ്ഞുതിരിഞ്ഞ് ലോകം ചുറ്റിയ പൊറ്റക്കാടിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും ഈയൊരുകാലത്താണ്. പിന്നിട്ട വഴികളെ, വഴിയോരക്കാഴ്ചകളെ അതേപോലെ വായനക്കാരനില്‍ എത്തിക്കാന്‍ അനശ്വരനായ ഈ സാഹിത്യകാരന് സാധിച്ചു. ആസൂത്രിതമല്ലാത്ത യാത്രകളാണ് പച്ചയായ ജീവിതവും ദേശത്തനിമയും സംസ്കാരവുമെല്ലാം പുനരാവിഷ്ക്കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. സഞ്ചാരസാഹിത്യത്തിനു്...

    • Posted 2 months ago
    • 0