Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "Thrissur District News. Irinjalakukuda Local News. . തൃശ്ശൂര്‍. ഇരിങ്ങാലക്കുട. . Kerala. കേരളം" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • പിറന്നാള്‍ ദിനത്തിലും വാര്‍ത്തതാരമായി ടോവിനോ തോമസ്‌

  ഇരിങ്ങാലക്കുട: തന്റെ പിറന്നാള്‍ ദിനത്തിലും മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് .സിനിമക്ക് പുറത്തുള്ള സാമൂഹിക വിഷയങ്ങളിലെ തന്റെ ഉറച്ച നിലപാടുകളിലൂടെയാണ് ഈ ഇരിങ്ങാലക്കുടക്കാരനെ മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്. അടുത്തിടെ ഉണ്ടായ ശ്രീജിത്ത്‌ വിഷയത്തില്‍ ശക്തമായി ഇടപെട്ട താരത്തിന്റെ പുതിയ പ്രസ്താവന കൊലപാതക രാഷ്ട്രിയത്തിനെതിരെയാണ് വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് തമ്മില്‍ ഒരുമിച്ച്...

  • Posted 1 month ago
  • 0
 • കോള്‍പ്പാടങ്ങളിലെ കടന്നുകയറ്റം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു

  മുരിയാട് : വിരുന്നുകാരായ ദേശാടനപ്പക്ഷികള്‍ കോള്‍പ്പാടങ്ങളില്‍നിന്ന് പറന്നകലുകയാണ്. തനത് ആവാസവ്യവസ്ഥകളിലുണ്ടായ കടന്നുകയറ്റവും പരിസ്ഥിതിവ്യതിയാനവുമെല്ലാം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു. ഏഷ്യന്‍ വാട്ടര്‍ബേഡ് കൗണ്ടിന്റെ ഭാഗമായി ജനുവരിമാസത്തില്‍ തൃശ്ശൂര്‍,മുരിയാട്,പൊന്നാനി കോള്‍പ്പാടങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തല്‍. 77 വര്‍ഗങ്ങളിലായി 29,805 പക്ഷികളെയാണ് ഈവര്‍ഷത്തെ സര്‍വേയില്‍ കോള്‍പ്പാടങ്ങളില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം 74 ഇനങ്ങളിലായി 48,312...

  • Posted 1 month ago
  • 0
 • എസ് കെയുടെ കത്തുമായി 42 വര്‍ഷങ്ങള്‍

  ഇരിങ്ങാലക്കുട : ലോകം ചെറുതായിവരികയാണ്. യാത്രകള്‍ ചെയ്യാന്‍ ഇന്ന് സകല സൗകര്യങ്ങളും ലഭ്യമാണ്. ദിവസങ്ങളും മാസങ്ങളുമെടുത്ത് അലഞ്ഞുതിരിഞ്ഞ് ലോകം ചുറ്റിയ പൊറ്റക്കാടിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും ഈയൊരുകാലത്താണ്. പിന്നിട്ട വഴികളെ, വഴിയോരക്കാഴ്ചകളെ അതേപോലെ വായനക്കാരനില്‍ എത്തിക്കാന്‍ അനശ്വരനായ ഈ സാഹിത്യകാരന് സാധിച്ചു. ആസൂത്രിതമല്ലാത്ത യാത്രകളാണ് പച്ചയായ ജീവിതവും ദേശത്തനിമയും സംസ്കാരവുമെല്ലാം പുനരാവിഷ്ക്കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. സഞ്ചാരസാഹിത്യത്തിനു്...

  • Posted 2 months ago
  • 0
 • ബോണ്‍ നതാലെക്ക് തീം സോങ്ങുമായി ഇരിങ്ങാലക്കുടക്കാരന്‍

  ഇരിങ്ങാലക്കുട: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളം ഉറ്റു നോക്കുന്നത് ക്രിസ്മസ് രാവിന് ശേഷം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഡിസംബര്‍ 27ന് നടക്കുന്ന ബോണ്‍ നതാലെ എന്ന മെഗാ കരോളിന് വേണ്ടിയാണ്. ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്നെ തൃശൂര്‍ പൂരം, പുലിക്കളി,എന്നിവ പോലത്തന്നെ പ്രസിദ്ധിയാര്‍ജിച്ച ബോണ്‍ നതാലെയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍...

  • Posted 2 months ago
  • 0
 • വിപ്ലവവീര്യവുമായി നിഷ സെബാസ്റ്റ്യന്‍

  ഇരിഞ്ഞാലക്കുട: പ്രിയദര്‍ശിനി കലാവേദിയും, നമ്മുടെ ഇരിഞ്ഞാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ബൈപ്പാസ് റോഡ്‌ ജനകീയ സമരത്തില്‍ വിപ്ലവത്തിന്‍റെ തീക്കനലുമായി മുന്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവും സാമൂഹ്യ പ്രവര്‍ത്തകയുമായ നിഷ സെബാസ്റ്റ്യന്‍ ഇന്ന് നിരാഹാരമാനുഷ്ടിക്കുന്നു. കലാലയ ജീവിതത്തിലുടെ സാമൂഹ്യ രംഗത്തേക്ക് കടന്നു വന്ന നിഷ സെബാസ്റ്റ്യന്‍ 2003ല്‍ നടന്ന മുത്തങ്ങ വെടിവെപ്പു...

  • Posted 3 months ago
  • 0
 • ‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ ക്യാമ്പയിനുമായി ക്രൈസ്റ്റ് കോളേജ് ഫിസികല്‍ എഡ്യൂക്കേഷന്‍ വിഭാഗം

  ഇരിഞ്ഞാലക്കുട:നിര്‍ധനരായ സ്കൂള്‍ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2018 ജൂണ്‍ മാസം വരെ നീണ്ടു നില്‍ക്കുന്ന “ഒരു കുട്ടിക്ക് ഒരു പുസ്തകം” എന്ന ക്രൈസ്റ്റ് കോളേജ്  ഫിസികല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിന് ഇന്ന് രാവിലെ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മാത്യു പോള്‍ ഊക്കെന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജില്‍ നിന്നും...

  • Posted 3 months ago
  • 0
 • സോളാര്‍ പ്രഭയില്‍ വെള്ളങ്ങലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്

  വെള്ളാങ്ങല്ലൂര്‍ : സൂര്യാതപം വൈദ്യുതിയാക്കി വിറ്റ് ബ്ലോക്ക് പഞ്ചായത്ത് വരുമാനമുണ്ടാക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ച് ലഭ്യമാക്കിയ വൈദ്യുതി കെഎസ്ഇബിക്ക് നല്‍കി, വര്‍ഷം ഒരു ലക്ഷത്തിലേറെ രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വരുമാനമുണ്ടാക്കുന്നത്. രണ്ടായിരം ചതുരശ്ര അടി സ്ഥലത്ത് 250 വാട്ടിന്റെ 80 സോളര്‍ പാനലുകളാണ് വൈദ്യുതി...

  • Posted 3 months ago
  • 0
 • വയനാട് വന്യജീവിസങ്കേതത്തിന്റെ പേരില്‍ പുതിയ ചിലന്തിയും തേരട്ടയും

  ഇരിഞ്ഞാലക്കുട: വയനാട് വന്യജീവിസങ്കേതം ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകള്‍ വീണ്ടും. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ഇനം ചിലന്തിയെയും തേരട്ടയെയും വയനാട് വന്യജീവിസങ്കേതത്തില്‍ നിന്നും കണ്ടെത്തി. വന്യജീവിസങ്കേതത്തിന്റെ പേരിനോട് ബന്ധപ്പെടുത്തി “ഹിന്ദുമാനസ് വയനാടെന്‍സിസ്”എന്ന് പേര് നല്‍കിയ ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന...

  • Posted 3 months ago
  • 0
 • പ്രൊഫ.കെ.ജെ.ജോസഫ്‌ കൈതയില്‍ നിര്യാതനായി

  ഇരിഞ്ഞാലക്കുട:ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം മുന്‍ അധ്യക്ഷന്‍ പ്രൊഫ.കെ.ജെ.ജോസഫ്‌ കൈതയില്‍ (84)നിര്യാതനായി.സംസ്കാരം 18.11.17 ശനിയാഴ്ച വൈകീട്ട് 3.30ന്.മക്കള്‍  മിനി ജോസഫ്‌ (പ്രിന്‍സിപ്പല്‍,എസ്.എന്‍.ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൊടുങ്ങല്ലോര്‍),അനു ജോസഫ്‌(ലക്ചറര്‍-ബധനി കോളേജ് തിരുവനന്തപുരം)നീന ജോസഫ്‌(സെന്റ്‌ സെബാസ്റ്റ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുറ്റിക്കാട്)മരുമക്കള്‍-ബാബു ജോസ് (ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തെന്‍ ചിറ  )സണ്ണി അലക്സ്‌(ഇംഗ്ലീഷ് ഇന്ത്യന്‍...

  • Posted 3 months ago
  • 0
 • KL 45 ഇരിങ്ങാലക്കുട ഫെസ്റ്റിന് സമാപനം

  ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയില്‍ നടന്നുവന്നിരുന്ന ഇരിങ്ങാലക്കുട ഫെസ്റ്റിന് സമാപനം കുറിച്ചുനടന്ന സാംസകാരിക സമ്മേളനം  കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം പിയും  സിനിമ നടനുമായ ഇന്നസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുടയിലെ കഴിഞ്ഞ വര്‍ഷം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പ്രതിഭകളായവരെ ചടങ്ങില്‍ ആദരിച്ചു . ജോര്‍ജ് പുന്നേലിപറമ്പില്‍, എം എസ്...

  • Posted 4 months ago
  • 0